നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു

  gold coins

  gold coins

  • Share this:
   സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വർധനവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14 രൂപ കൂടി 4240 രൂപയാണ് ഇന്നത്തെ വില. പവന് 112 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 33,920 രൂപയാണ് വില. 24 കാരറ്റ് സ്വർണ്ണം പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്37,000 എന്ന നിലയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 15 രൂപ കൂടി 4,625 രൂപയിലും.

   അതേസമയം ദേശീയതലത്തിൽ ഗ്രാമിന് ഒരു രൂപ വച്ച് പവന് എട്ട് രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണ്ണം പവന് 35,368 രൂപയാണ് വില. ഗ്രാമിന് 4,421 രൂപയും. 24 കാരറ്റിനും ഇതേ വില വർധനവ് തന്നെയാണുണ്ടായിരിക്കുന്നത്. പവന് എട്ട് രൂപ കൂടി 36,168 രൂപയാണ് വില.ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്.

   സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണ വിലയിൽ പതിനഞ്ചു ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

   ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.   പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂട് ഇത് സ്വർണ്ണവില കുറയാൻ കാരണമാകും. പലിശനിരക്ക് കൂടുമ്പോൾ ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വർണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
   Published by:Asha Sulfiker
   First published:
   )}