Gold Price Today: സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
58,000ത്തിന് താഴേക്ക് സ്വര്‍ണവില എത്തി എന്നതു നേട്ടമാണ്. ആഭരണം വാങ്ങാനിരുന്നവര്‍ അവസരം മുതലെടുക്കുമെന്നാണ് ജുവലറി ഉടമകളുടെ പ്രതീക്ഷ
തിരുവനന്തപുരം: ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്ന പ്രവണതയായിരുന്നു. ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7230 രൂപയുമായി. സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ട്.
58,000ത്തിന് താഴേക്ക് സ്വര്‍ണവില എത്തി എന്നതു നേട്ടമാണ്. ആഭരണം വാങ്ങാനിരുന്നവര്‍ അവസരം മുതലെടുക്കുമെന്നാണ് ജുവലറി ഉടമകളുടെ പ്രതീക്ഷ. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് 5970 രൂപയാണ് ഗ്രാം വില. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 3 രൂപ കുറഞ്ഞ് 101 രൂപയിലെത്തി. കിലോയ്ക്ക് 3000 രൂപ കുറഞ്ഞ് 1,01,000യിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2720 ഡോളര്‍ വരെ കയറിയ ശേഷം ഇന്നലെ 2690ലേക്ക് ഇടിഞ്ഞിരുന്നു. ഇന്നും ഇതേ നിരക്കിലാണ് തുടരുന്നത്. അതാണ് കേരളത്തിലും വില കുറയാന്‍ കാരണം. ആഗോള വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നിട്ടുണ്ട്.
advertisement
ആഗോളവിപണിയിൽ വന്‍ തോതില്‍ കുതിച്ചിരുന്ന വില ഇന്നലെ നേരെ താഴേക്ക് വരികയായിരുന്നു. അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനും മുകളിലാണ്. അതും സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുക്കാന്‍ കാരണമായി. മാത്രമല്ല, ഡോളര്‍ മൂല്യം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 107.12 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില കുറയുന്നതാണ് പതിവ്. മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുന്നതാണ് കാരണം.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 1- 57,200
ഡിസംബർ 2- 56,720
ഡിസംബർ 3- 57,040
advertisement
ഡിസംബർ 4- 57,040
ഡിസംബർ 5- 57,120
ഡിസംബർ 6- 56,920
ഡിസംബർ 7- 56,920
ഡിസംബർ 8- 56,920
ഡിസംബർ 9- 57,040
ഡിസംബർ 10- 57,640
ഡിസംബർ 11- 58,280
ഡിസംബർ 12- 58,280
ഡിസംബർ 13- 57,840
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 13, 2024 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്