Gold Price Today: സ്വർണവില വീണ്ടും റെക്കോഡിട്ടു; 20 ദിവസം കൊണ്ട് കൂടിയത് മൂവായിരത്തോളം രൂപ

Last Updated:

ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ നർധനയുണ്ടായത്

News18
News18
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിട്ടു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുടെ വർധനയും ഉണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8310 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്.
20 ദിവസത്തിനിടെ പവന് 2960 രൂപയാണ് വർധിച്ചത്. 1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ നർധനയുണ്ടായത്. യു എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,056.50 ഡോളറായി ഉയർന്നു.
advertisement
എന്നാൽ, സ്​പോട്ട് ഗോൾഡിന്റെ വിലയിൽനേരിയ കുറവുണ്ടായി. 3,055 ഡോളറിൽ നിന്നും 3048.7 ഡോളറിലേക്കാണ് സ്​പോട്ട് ഗോൾഡിന്റെ വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. പലിശനിരക്ക് 4.25- 4.5നും ഇടയിൽ നിലനിർത്തിയായിരുന്നു യു എസ് കേന്ദ്രബാങ്കിന്റെ വായ്പാ നയം.
ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ മൂലം വ്യാപാര യുദ്ധത്തിന്റേതായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് മൂലം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ്. ഇതാണ് വില വർധനക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സ്വർണവില വീണ്ടും റെക്കോഡിട്ടു; 20 ദിവസം കൊണ്ട് കൂടിയത് മൂവായിരത്തോളം രൂപ
Next Article
advertisement
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
  • യുഎസ് തോക്ക് അവകാശ നേതാവ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരണം: രാഷ്ട്രീയ കൊലപാതകമെന്ന് സംശയം.

  • യൂട്ടാ വാലി സര്‍വകലാശാലയില്‍ പരിപാടിക്കിടെ ചാര്‍ളി കിര്‍ക്കിന് വെടിയേറ്റു; അജ്ഞാതന്‍ 200 യാര്‍ഡ് അകലെ.

  • കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ബിഐ, എടിഎഫ് അന്വേഷണം തുടങ്ങി; പ്രതിയെ പിടികൂടാനായില്ല.

View All
advertisement