Gold Price Today: സർവകാല റെക്കോഡില്‍ തുടരുന്ന സ്വർണം; വില ഈ മാസം ഇതുവരെ കൂടിയത് പവന് 3200 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കുതിച്ചുയർന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ തുടരുന്നു. ശനിയാഴ്ച നിരക്കിൽ മാറ്റമില്ല. വെള്ളിയാഴ്ച സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണ വ്യാപാരം. ഇന്നും അതേവിലയില്‍ തന്നെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കുതിച്ചുയർന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി.
ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 60,440 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാമിന്റെ വില 7555 രൂപയാണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60,000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. ഈ വര്‍ഷത്തിലെ ആദ്യ ദിനം ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയായിരുന്നു വില. ഇതുവരെ 3200 രൂപയാണ് പവന് വർധിച്ചത്.
വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും.പുറമെ പണിക്കൂലിയും നൽകണം. പല ജുവലറികളും വ്യത്യസ്ത നിരക്കിലാണ് പണിക്കൂലി ഈടാക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് 65,000 രൂപയെങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണത്തിന് വേണ്ടി വരും.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 25, 2025 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സർവകാല റെക്കോഡില്‍ തുടരുന്ന സ്വർണം; വില ഈ മാസം ഇതുവരെ കൂടിയത് പവന് 3200 രൂപ