Gold Price Today | സ്വർണ്ണവിലയിൽ ഇടിവ്; സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ ഒരുമാസത്തിനിടെ സ്വർണ്ണവിലയിൽ രണ്ടായിരത്തോളം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണം പവന് 288 രൂപ കുറഞ്ഞ് വില 35000 രൂപയിൽ എത്തി നിൽക്കുകയാണ്. ഗ്രാമിന് 36 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ വില 4375 രൂപയായി. 24 കാരറ്റ് സ്വർണ്ണം പവന് 304 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 38184 രൂപയായി. ഗ്രാമിന് 38 രൂപ കുറഞ്ഞ് 4773 രൂപയും ആയിട്ടുണ്ട്.
ദേശീയ തലത്തിലും സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍റെ വില 36720 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4590 രൂപയും. 24 കാരറ്റിലും സമാന വിലക്കുറവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 37,520 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 4690 രൂപയും.
കഴിഞ്ഞ ഒരുമാസത്തിനിടെ സ്വർണ്ണവിലയിൽ രണ്ടായിരത്തോളം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലും സ്വർണ്ണവിലയിൽ ഇടിവ് നേരിടുകയാണ്. നാലുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ ഇടിവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ നേട്ടമുണ്ടാക്കിയതും ഭാവിയിൽ പലിശ വര്‍ധനവ് വേണ്ടി വരുമെന്ന യുഎസ് ഫെഡ് റിസർവിന്‍റെ അറിയിപ്പുമാണ് സ്വർണ്ണവിപണിയെ പിടിച്ചുലച്ചിരിക്കുന്നത്.
advertisement
Also Read-UMANG App | ഉമംഗ് ആപ്പ് ഉപയോഗിച്ച് പിഎഫിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം? സ്റ്റെപ്പുകൾ അറിയാം
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
advertisement
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today | സ്വർണ്ണവിലയിൽ ഇടിവ്; സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് അറിയാം