UMANG App | ഉമംഗ് ആപ്പ് ഉപയോഗിച്ച് പിഎഫിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം? സ്റ്റെപ്പുകൾ അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് തങ്ങളുടെ പി എഫ് അക്കൗണ്ടിൽ നിന്ന് മുൻകൂർ പണം പിൻവലിക്കാനുള്ള അനുമതി ഇ പി എഫ് ഓ നൽകിയിരിക്കുകയാണ്.
സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികളുടെ വേതനത്തിൽ നിന്നുള്ള നിർബന്ധിത സംഭാവനയിലൂടെ സമ്പാദ്യം രൂപീകരിക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. ഒരു അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനോ വിരമിക്കൽ സമയത്ത് പിൻവലിക്കാനോ കഴിയുന്ന പണസമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്നതോടൊപ്പം ഈ ഫണ്ടിൽ നിന്ന് ജീവനക്കാർക്ക് വായ്പ നേടാനും കഴിയും. നിക്ഷേപിച്ച തുകയിൽ നിന്ന് മികച്ച റിട്ടേൺസ് ഇ പി എഫ് ഉറപ്പു വരുത്തുന്നു. പല സ്ഥിരനിക്ഷേപ പദ്ധതികളെയും മറ്റു നിക്ഷേപ പദ്ധതികളെയും അപേക്ഷിച്ച് ഉയർന്ന പലിശനിരക്കാണ് പ്രോവിഡന്റ് ഫണ്ട് നൽകുന്നത്.
എല്ലാ വർഷവും ഈ പലിശനിരക്ക് പുനർനിർണയിക്കാറുണ്ട്. 2021-2022 വർഷം പി എഫ് പലിശനിരക്ക് 8.5 ശതമാനമാണ്. ഇപ്പോൾ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് തങ്ങളുടെ പി എഫ് അക്കൗണ്ടിൽ നിന്ന് മുൻകൂർ പണം പിൻവലിക്കാനുള്ള അനുമതി ഇ പി എഫ് ഓ നൽകിയിരിക്കുകയാണ്. മഹാമാരിക്കാലത്ത് ഉണ്ടായേക്കാവുന്ന അപ്രതീക്ഷിതമായ ചെലവുകൾ വഹിക്കാൻ ജീവനക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇ പി എഫ് ഓ-യുടെ ഭാഗത്ത് നിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തിരിച്ചടയ്‌ക്കേണ്ടാത്ത വിധത്തിൽ പണം പിൻവലിക്കാനുള്ള അനുമതി ഇ പി എഫ് ഓ നൽകിയിരുന്നു.
advertisement
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഇ പി എഫ് അക്കൗണ്ട് ഉടമകൾക്ക് ഈ പദ്ധതികളുടെ ആനുകൂല്യം നേടാൻ കഴിയും. അത് കൂടാതെ, ഉമംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ചും പണം പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയും. അതിന് ഘട്ടം ഘട്ടമായി പിന്തുടരേണ്ട പ്രക്രിയ ഇവിടെ വിശദീകരിക്കുന്നു. ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കണമെങ്കിൽ നിങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറും ഉമംഗ് ആപ്പും ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
advertisement
ഉമംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ച് പി എഫിൽ നിന്ന് പണം പിൻവലിക്കേണ്ട വിധം
ഘട്ടം 1: നിങ്ങളുടെ ഫോണിൽ ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് അതിൽ ലോഗ് ഇൻ ചെയ്യുക.
ഘട്ടം 2: സെർച്ച് മെനുവിലേക്ക് പോയി ഇപിഎഫ്ഓ (EPFO) എന്ന ഓപ്‌ഷൻ തിരയുക.
ഘട്ടം 3: 'എംപ്ലോയീ സെൻട്രിക്' (Employee Centric) എന്ന ഓപ്‌ഷനിലേക്ക് പോയി 'റെയ്‌സ് ക്ലെയിം' ( Raise claim ) എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
advertisement
ഘട്ടം 4: നിങ്ങളുടെ ഇപിഎഫ് യുഎഎൻ (EPF UAN) നൽകി ഒ ടി പി സൃഷ്ടിക്കുക.
ഘട്ടം 5: രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് വന്ന ഒ ടി പി നൽകുക. തുടർന്ന് പണം പിൻവലിക്കുന്ന വിധം തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുക.
ഘട്ടം 6: നിങ്ങൾക്ക് ഇപ്പോൾ ഒരു ക്ലെയിം റഫറൻസ് നമ്പർ ലഭിക്കും. ഈ അപേക്ഷയുടെ നില അറിയാൻ ഈ നമ്പർ ഉപയോഗിക്കാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
UMANG App | ഉമംഗ് ആപ്പ് ഉപയോഗിച്ച് പിഎഫിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം? സ്റ്റെപ്പുകൾ അറിയാം