advertisement

Kerala Gold Rate | മാറ്റമില്ലാതെ സ്വർണ വില; നിരക്കറിയാം

Last Updated:

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്

News18
News18
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും സ്വർണവില (Gold Rate) മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ (ജനുവരി 5)വില 57,720 രൂപയാണ്. 7,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പുതുവർഷത്തിൽ ആദ്യം 640 രൂപ വർദ്ധിച്ച് പവന് 58,080 രൂപയായതിന് ശേഷം കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99000 രൂപയുമാണ്.
2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
advertisement
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | മാറ്റമില്ലാതെ സ്വർണ വില; നിരക്കറിയാം
Next Article
advertisement
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
  • മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ചു

  • അജയ്, ഇൻസാഫ് എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു, അജയ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്

  • ആക്രമണത്തിൽ ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു, പ്രതികളെ റിമാൻഡ് ചെയ്തു

View All
advertisement