Gold Rate: സ്വർണ കുതിപ്പിന് ബ്രേക്ക് വിലയിൽ ഇടിവ്; നിരക്ക്

Last Updated:

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

News18
News18
തിരുവനന്തപുരം: രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ 56,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്.57200 -ൽ തുടർന്ന സ്വർണവിലയാണ് ഒറ്റയടിക്ക് 57000നു താഴെയെത്തിയത്. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒക്ടോബർ മാസത്തിൽ കുതിച്ചുകയറിയ സ്വർണവില നവംബർ മാസത്തിൽ തിരിച്ചിറങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും.ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി വിലയിരുത്തുന്നുണ്ട്.ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2629.59 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,339 രൂപയായി.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സ്വർണ കുതിപ്പിന് ബ്രേക്ക് വിലയിൽ ഇടിവ്; നിരക്ക്
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement