ഇന്ത്യയുടെ സ്വര്‍ണശേഖരം 880 മെട്രിക് ടണ്‍ കടന്നതായി റിസർവ് ബാങ്ക്; മൂല്യം 7.88 ലക്ഷം കോടി
- Published by:meera_57
- news18-malayalam
Last Updated:
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ 0.2 മെട്രിക് ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരത്തിലേക്ക് ചേര്‍ത്തത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈവശം വച്ചിരിക്കുന്ന സ്വര്‍ണ ശേഖരം 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 880 മെട്രിക് ടണ്‍ കടന്നതായി റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 26 വരെയുള്ള കണക്ക് പ്രകാരം 95 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 7.88 ലക്ഷം കോടി രൂപയുടെ) സ്വര്‍ണ ശേഖരമാണ് ഉള്ളതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ 0.2 മെട്രിക് ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരത്തിലേക്ക് ചേര്‍ത്തത്. സെപ്റ്റംബര്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ ആര്‍ബിഐ 600 കിലോ (0.6 മെട്രിക് ടണ്‍ സ്വര്‍ണം വാങ്ങി). ഇതില്‍ 400 കിലോ സ്വര്‍ണം ജൂണിലും 200 കിലോ സ്വര്‍ണം സെപ്റ്റംബറിലും വാങ്ങിയതാണെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു.
2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ആര്‍ബിഐയുടെ പക്കലുള്ള സ്വര്‍ണത്തിന്റെ അളവ് 879.58 മെട്രിക് ടണ്‍ ആയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 880.18 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം 54.13 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയത്.
advertisement
ആഭ്യന്തര വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്താണ് നിലവിലെ വില. അന്താരാഷ്ട്ര വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാനുള്ള കാരണം. ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കാരണമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ദ്ധിച്ചതെന്നും ആര്‍ബിഐ പറയുന്നു.
ഇത് ആഗോളതലത്തിൽ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിക്കാന്‍ കാരണമായി. സുരക്ഷിതമായ സാമ്പത്തിക ആസ്തി എന്ന നിലയില്‍ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടി. സെപ്റ്റംബറില്‍ അന്താരാഷ്ട്ര സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലായിരുന്നു. ഇതോടെ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും മഞ്ഞ ലോഹത്തോട് നിക്ഷേപകര്‍ക്ക് പ്രിയം കൂടി. ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ 166 മെട്രിക് ടണ്‍ സ്വര്‍ണമാണ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്.
advertisement
Summary: The Reserve Bank of India (RBI) has reportedly increased its gold reserves to 880 metric tonnes in the first half of the financial year 2025-26. As of September 26, 2025, the RBI has gold reserves worth $95 billion (approximately Rs 7.88 lakh crore)
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 23, 2025 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയുടെ സ്വര്‍ണശേഖരം 880 മെട്രിക് ടണ്‍ കടന്നതായി റിസർവ് ബാങ്ക്; മൂല്യം 7.88 ലക്ഷം കോടി