'രണ്ട് കോടി വരെ വായ്പ ഉള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കാം'; കേന്ദ്രം സുപ്രീം കോടതിയിൽ

Last Updated:

ചെറുകിട-ഇടത്തരം വ്യവസായങ്ങള്ക്കുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പ, പ്രൊഫഷണലുകൾക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കും

ന്യൂഡൽഹി: വ്യക്തിഗത, ഇടത്തരം സംരഭങ്ങൾക്ക് എടുത്ത വായ്പക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ് അനുവദിക്കുക. നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ തീരുമാനം.
പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശയ്ക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്ക്കുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പ, പ്രൊഫഷണലുകൾക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി സത്യവാങ്മൂലത്തിൽ പറയുന്നു. ഇളവ് അനുവദിക്കുന്നതു കാരണം ബാങ്കുകൾക്ക് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
advertisement
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
advertisement
മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സമുണ്ടായതിനെത്തുടർന്ന് സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാൻ ബിസിനസ്സുകളെയും വ്യക്തികളെയും സഹായിക്കുന്നതിന് ആറ് മാസത്തേക്ക് കടം തിരിച്ചടയ്ക്കുന്നതിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്കുകളും ഹൌസിംഗ് ഫിനാൻസ് കമ്പനികളും പലിശ ഈടാക്കുന്നത് - പലിശയും പലിശ ബാധ്യതയും - തിരിച്ചടവ് കാലയളവിലേക്ക് ആറുമാസത്തിലേറെ നീണ്ടുനിൽക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പലിശ ഘടകം സാധാരണയായി ഫ്രണ്ട് ലോഡ് ആയതിനാൽ സമീപകാല വായ്പകൾക്ക് ബാധ്യത കൂടുതലാണ്.
advertisement
പകർച്ചവ്യാധി കാരണം ബുദ്ധിമുട്ടുന്ന ഒരു കൂട്ടം വായ്പക്കാരെ സഹായിക്കാൻ തീരുമാനിച്ചതായി ധനമന്ത്രാലയം വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
'രണ്ട് കോടി വരെ വായ്പ ഉള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കാം'; കേന്ദ്രം സുപ്രീം കോടതിയിൽ
Next Article
advertisement
ക്യാന്‍സറിനെ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് മരിച്ചു
ക്യാന്‍സറിനെ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് മരിച്ചു
  • ക്യാന്‍സര്‍ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് ലണ്ടനില്‍ മരണപ്പെട്ടു.

  • 28 വയസ്സുള്ള മാരിസ ലൈമോയെ സെപ്റ്റംബര്‍ 11-ന് വീട്ടുജോലിക്കാരി മരിച്ച നിലയില്‍ കണ്ടെത്തി.

  • പ്രാണി കടിയേറ്റതുമൂലമുള്ള വിഷബാധയാണ് മരണകാരണമെന്ന് കുടുംബം വിശ്വസിക്കുന്നു.

View All
advertisement