വായ്പാ മൊറട്ടോറിയം: 'EMI മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?' ചോദ്യങ്ങളും ഉത്തരവും
- Published by:Anuraj GR
- news18-malayalam
Last Updated:
RBIs EMI moratorium | വായ്പകൾക്ക് റിസർവ്വ് ബാങ്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി അടുത്ത മൂന്നു മാസത്തേക്ക് ഉപഭോക്താക്കള്‍ക്ക് ഇഎംഐ അടയ്ക്കേണ്ടതില്ല.
കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പകൾക്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി അടുത്ത മൂന്നു മാസത്തേക്ക് ഉപഭോക്താക്കള്‍ക്ക് ഇഎംഐ അടയ്ക്കേണ്ടതില്ല. ഈ കാലത്തെ തിരിച്ചടവ് മുടങ്ങുന്നത് കൊണ്ട് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോറിനെ യാതൊരുവിധത്തിലും ബാധിക്കുകയുമില്ല.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഉയർന്നുവരാവുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇതാ
മാസതവണ അടയ്ക്കാനുള്ള തീയതി ഉടൻ അവസാനിക്കും. അക്കൗണ്ടിൽ നിന്ന് തുക പിടിക്കുമോ?
മോറട്ടോറിയം അനുവദിക്കാനാണ് ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഎംഐ റദ്ദാക്കുന്നത് അനുമതി നൽകേണ്ടത് ബാങ്കുകളാണ്. അതായത് നിങ്ങളുടെ ബാങ്കിൽ നിന്ന് പ്രത്യേക അനുമതി കിട്ടിയില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് തുക പിടിച്ചേക്കാം.
ഇഎംഐ സസ്പെൻഡ് ചെയ്‌തോ എന്ന് എങ്ങനെ അറിയാനാകും?
ഈ വിഷയത്തിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ ഇറങ്ങിയിട്ടില്ല. ഇത് ഇറങ്ങുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും.
advertisement
ബാങ്കുതലത്തിൽ നടക്കേണ്ട പ്രവര്‍ത്തനങ്ങൾ എന്തൊക്കെ?
മൊറട്ടോറിയത്തെ കുറിച്ച് എല്ലാ ബാങ്കുകളും ചർച്ച ചെയ്യുകയും ബോർഡുതലത്തിൽ തീരുമാനം എടുക്കേണ്ടതുമുണ്ട്. ഉപഭോക്താക്കളെ മൊറട്ടോറിയത്തിന്റെ കാര്യങ്ങൾ അറിയിക്കേണ്ടതമുണ്ട്
You may also like:കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
advertisement
ബാങ്ക് എന്റെ ഇഎംഐ താൽക്കാലികമായി നിർത്തുകയാണെങ്കിൽ, പണമടയ്ക്കാത്തത് എന്റെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
ഇല്ല.
ഏതെല്ലാം ബാങ്കുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് ഈ മാറ്റിവെയ്ക്കൽ വാഗ്ദാനം ചെയ്യാൻ കഴിയും?
ഉത്തരം: എല്ലാ വാണിജ്യ ബാങ്കുകൾ (റീജിയണൽ റൂറൽ ബാങ്കുകൾ, ചെറുകിട ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ), കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഓൾ ഇന്ത്യ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്, എൻ ബി എഫ് സികൾ (ഹൗസിംഗ് ഫിനാൻസ് കമ്പനികളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഉൾപ്പെടെ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
advertisement
ഇത് ഇ എം ഐ ഒഴിവാക്കലാണോ അതോ മാറ്റിവെയ്ക്കലാണോ?
ഇത് എഴുതിത്തള്ളലല്ല, മാറ്റിവെയ്ക്കലാണ്. അത്തരം ലോണുകളുടെ തിരിച്ചടവ് ഷെഡ്യൂളും കുടിശിക തീയതികളും മൂന്നുമാസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മൊറട്ടോറിയത്തിൽ മുതലും പലിശയും ഉൾപ്പെടുന്നുണ്ടോ?
ഉണ്ട്. ഇതിൽ ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ ബാങ്ക് പ്രഖ്യാപിക്കുകയാണെങ്കിൽ മുതലും പലിശയും ഉൾപ്പെടെയുള്ള നിങ്ങളുടെ മുഴുവൻ ഇ എം ഐയിൽ നിന്നും മൂന്നുമാസത്തേക്ക് നിങ്ങളെ ഒഴിവാക്കും.2020 മാർച്ച് ഒന്നിന് കുടിശ്ശികയുള്ള എല്ലാ വായ്പകൾക്കും ഇത് ബാധകമാണ്.
മൊറട്ടോറിയം ഏത് തരത്തിലുള്ള വായ്പകളാണ് നൽകുന്നത്?
ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹനവായ്പ, ഒരു നിശ്ചിത കാലാവധിയുള്ള ഏതെങ്കിലും വായ്പകൾ എന്നിവ ഉൾപ്പെടുന്ന തവണവ്യവസ്ഥയിലുള്ള വായ്പകൾക്ക് മോറട്ടോറിയം ലഭ്യമാണ്. മൊബൈൽ, ഫ്രിഡ്ജ്, ടിവി തുടങ്ങിയവ പോലെയുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള ഇഎംഐ അടിസ്ഥാനമാക്കിയുള്ള ഇടപാടിനും ഇത് ബാധകമാണ്.
advertisement
മൊറട്ടോറിയത്തിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ വരുമോ ?
ക്രെഡിറ്റ് കാർഡുകളുടെ പേമെന്‍റ് കടംവാങ്ങൽ, തവണ വ്യവസ്ഥയിലുള്ള വായ്പ എന്നിവയുടെ പരിധിയിൽ അല്ലാത്തതിനാൽ മൊറട്ടോറിയത്തിൽ ഉൾപ്പെടില്ല.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭിക്കുമോ?
ഇക്കാര്യത്തിൽ കൃത്യമായ മറുപടി ഈ ഘട്ടത്തിൽ നൽകാനാകില്ല. റിസർവ് ബാങ്ക് തുടർന്ന് പുറത്തിറക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യവസായം തുടങ്ങാൻ വായ്പയെടുത്തു. അതിന്‍റെ ഇഎംഐയ്ക്ക് മോറട്ടോറിയം ലഭ്യമാകുമോ?
തവണ വ്യവസ്ഥയിലുള്ള എല്ലാ വായ്പകൾക്കും മൊറട്ടോറിയം അനുവദിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക
advertisement
ബിസിനസ് സംരഭകർക്കായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവ് എന്തൊക്കെയാണ്?
സംരഭങ്ങൾക്കായി എടുക്കുന്ന എല്ലാ പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശ അടയ്ക്കുന്നതിന് റിസർവ് ബാങ്ക് സാവകാശം നൽകിയിട്ടുണ്ട്. 2020 മാര്ച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ മൂലധന വായ്പകൾക്കും ഇത് ബാധകമാണ്. കാലാവധി അവസാനിച്ചതിനുശേഷം ഈ കാലയളവിലേക്കുള്ള പലിശ ഒന്നിച്ചു അടയ്ക്കാം. വായ്പാ തിരിച്ചടവിനുള്ള മോറട്ടോറിയം വായ്പാ കരാറുകളുടെയും നിബന്ധനകളുടെയും വ്യവസ്ഥകളിലുമുള്ള മാറ്റമായി കണക്കാക്കില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2020 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വായ്പാ മൊറട്ടോറിയം: 'EMI മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?' ചോദ്യങ്ങളും ഉത്തരവും