GST വരുമാനം പുതിയ റെക്കോർഡിൽ; ഏപ്രിലിൽ 2.10 ലക്ഷം കോടി രൂപ കടന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ വർഷത്തേക്കാൾ 12.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ജിഎസ്ടി വരുമാനം പുതിയ റെക്കോർഡിൽ. ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2.10 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 12.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിലെ റീഫണ്ടുകൾ കുറച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 1.92 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ഇടപാടുകളിലെ (13.4 ശതമാനം) വർധനവും ഇറക്കുമതിയിലുണ്ടായ (8.3 ശതമാനം) വർധനവുമാണ് ഏപ്രിൽ മാസത്തിലെ ഉയർന്ന ജിഎസ്ടി വരുമാനത്തിന് കാരണമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 43,846 കോടി രൂപയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 53,538 കോടി രൂപയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) 99,623 കോടി രൂപയാണ്. ഇതിൽ ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 37,826 കോടി രൂപയും ഉൾപ്പെടുന്നു. കൂടാതെ, ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് പിരിച്ചെടുത്ത 1,008 കോടി ഉൾപ്പെടെ 13,260 കോടി രൂപയാണ് സെസ്.
advertisement
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം 13 ശതമാനം, 9 ശതമാനം, 19 ശതമാനം, 13 ശതമാനം, 23 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി വരുമാന വളർച്ച. ജമ്മു കശ്മീർ (-2 ശതമാനം), സിക്കിം (-5 ശതമാനം), അരുണാചൽ പ്രദേശ് (-16 ശതമാനം), നാഗാലാൻഡ് (-3 ശതമാനം), മേഘാലയ (-2 ശതമാനം), ലക്ഷദ്വീപ് (- 57 ശതമാനം), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (-30 ശതമാനം) എന്നിവിടങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 01, 2024 4:06 PM IST


