കരുതിയിരുന്നോളൂ; സാമ്പത്തിക നടപടി കടുപ്പിക്കുന്നതിന്റെ പ്രത്യാ​ഘാതം വരാനിരിക്കുന്നതേയുള്ളൂ: IMF മേധാവി

Last Updated:

ചില രാജ്യങ്ങളിൽ മാന്ദ്യം ഉണ്ടെങ്കിലും, കൂടുതൽ ആഘാതങ്ങൾ നേരിടേണ്ട സാഹചര്യം ഇല്ലെങ്കിൽ, ആഗോള മാന്ദ്യം ഒഴിവാക്കാൻ സാധിക്കും എന്നും ജോർജീവ അഭിപ്രായപ്പെട്ടു

ക്രിസ്റ്റലീന ജോർജീവ
ക്രിസ്റ്റലീന ജോർജീവ
2023 ൽ ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐഎംഎഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക നടപടികൾ കർശനമാക്കുന്നതിന്റെ പൂർണ്ണമായ ആഘാതം രാജ്യങ്ങൾ നേരിടാൻ പോകുന്നതേയുള്ളൂവെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ മുന്നറിയിപ്പ് നൽകി.
പണപ്പെരുപ്പത്തെ തുടർന്നുള്ള പോരാട്ടത്തിൽ കേന്ദ്ര ബാങ്കുകൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. കൂടാതെ കുതിച്ചുയരുന്ന വില കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതിനാൽ ഈ വർഷം ആഗോള വളർച്ച ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. ഒപ്പം തൊഴില്‍ വിപണികള്‍ ശക്തമാണെന്നും വിലയിരുത്തി.
പണപ്പെരുപ്പം ഇപ്പോഴും തുടരുകയാണെന്നും അതിനാൽ കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനം ഇതുവരെ പൂർത്തിയായിട്ടില്ല എന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഡിമാൻഡ് കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കുന്നതിനും വേണ്ടി കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നത് തുടരേണ്ടതാണ്.
advertisement
എന്നാൽ അതിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം എന്നും മുന്നറിയിപ്പ് നൽകുന്നു. ഈ സാമ്പത്തിക സാഹചര്യം തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കും എന്നും തൊഴിലുടമകൾക്കും ജീവനക്കാർക്കുമിടയിൽ ഇത് മൂലം മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ടോ എന്നുമെല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
ചില രാജ്യങ്ങളിൽ മാന്ദ്യം ഉണ്ടെങ്കിലും കൂടുതൽ ആഘാതങ്ങൾ നേരിടേണ്ട സാഹചര്യം ഇല്ലെങ്കിൽ ആഗോള മാന്ദ്യം ഒഴിവാക്കാൻ സാധിക്കും എന്നും ജോർജീവ അഭിപ്രായപ്പെട്ടു. ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമെങ്കിലും ഇത് വലിയ രീതിയിൽ അനുഭവപ്പെടുകയില്ല എന്നാണ് അനുമാനം. എന്നാൽ ഇത്തരം ആഘാതങ്ങൾ രാജ്യങ്ങൾ കടന്നുള്ള ആക്രമണങ്ങൾക്കും അശാന്തി നിറഞ്ഞ സാമൂഹ്യാന്തരീക്ഷത്തിനും ഇടയാക്കിയേക്കാം. യുക്രൈനിന് മേലുള്ള റഷ്യയുടെ അധിനിവേശവും ഈ സാഹചര്യത്തിൽ ആശങ്ക ഉയർത്തിയേക്കാം.അതിനാൽ ഇവയെല്ലാം ചർച്ചചെയ്ത് പരിഹരിക്കുന്നതിനായി പ്രധാന വായ്പാ ദാതാക്കളെയും സ്വകാര്യ സാമ്പത്തിക മേഖലയെയും ഉൾപ്പെടുത്തി ഫെബ്രുവരിയിൽ ആദ്യ യോഗം ചേരുമെന്നും അറിയിച്ചു.
advertisement
അതേസമയം ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ലോക സമ്ബദ്‍വ്യവസ്ഥയുടെ ചക്രം തിരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് ചൈന. ലോക്ക്ഡൗൺ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ ഉണ്ടായ മാറ്റങ്ങൾ ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുവരാൻ കാരണമായി. ഇത് ആഗോളതലത്തിൽ തന്നെ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
എന്നാൽ 2023 മധ്യത്തോടെ ചൈനീസ് വിപണികള്‍ മെച്ചപ്പെടുമെന്നും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നത് തുടരുമെന്നും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുറവ് വന്നെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയുടെ ഏകദേശം 40 ശതമാനം ചൈനയുടെ സംഭാവനയാണ്. കൂടാതെ ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാന്ദ്യത്തിലേയ്ക്ക് വീഴില്ലെന്നും ജോര്‍ജിയേവ പറഞ്ഞു. ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെങ്കിലും സോഫ്റ്റ്‌ലാന്‍ഡിംഗാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് മേധാവി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Money/
കരുതിയിരുന്നോളൂ; സാമ്പത്തിക നടപടി കടുപ്പിക്കുന്നതിന്റെ പ്രത്യാ​ഘാതം വരാനിരിക്കുന്നതേയുള്ളൂ: IMF മേധാവി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement