'ഇ-റുപ്പീ ഇടപാടിൽ വേഗത പ്രശ്നം'; പരീക്ഷണഘട്ടത്തിന്റെ ഭാഗമായ മുംബൈയിലെ പഴകച്ചവടക്കാരൻ

Last Updated:

രാജ്യവ്യാപകമായി 15,000 പേരെയാണ് ഈ പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുന്ന റീട്ടെയിൽ ഡിജിറ്റൽ റുപ്പീ ഇടപാട് മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 പേരെയാണ് ഈ പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രോജക്ടിലേക്ക് ഏറ്റവും അവസാനം തിരഞ്ഞെടുത്തയാൾ മുംബൈയിലെ ഒരു പഴ കച്ചവടക്കാരനായ ബച്ചേ ലാൽ സഹാനിയാണ്.
സൗത്ത് മുംബൈയിലെ മിന്റ് റോഡിലെ ആർബിഐ ആസ്ഥാനത്തിന് അടുത്താണ് ബച്ചേ ലാലിന്റെ പഴക്കട. റിപ്പോർട്ടുകൾ പ്രകാരം, ഈ പദ്ധതിയുടെ ഭാഗമാകാൻ ആർബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. ബച്ചെ ലാൽ അത് സമ്മതിച്ചു.
ലോകത്തിന്റെ ഭാവി ഡിജിറ്റലാണെന്ന് മനസ്സിലാക്കിയാണ് പദ്ധതിയുടെ ഭാഗമാകാൻ താൻ സമ്മതിച്ചതെന്ന് ബിഹാറിലെ വൈശാലി നിവാസിയായ ബച്ചേ ലാൽ പറയുന്നു.
advertisement
“ഗൂഗിൾ പേ ഇതിനോടകം ഇവിടെയുണ്ട്, ഭാവിയിൽ ഇത് ഉപയോഗപ്രദമാകുമെന്നതിനാൽ ഞാൻ ഇ-റുപ്പീ തിരഞ്ഞെടുക്കണമെന്ന് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. അത് ഞാൻ സമ്മതിച്ചു. തുടർന്ന് അക്കൗണ്ട് ഉണ്ടാക്കി, ഞാൻ ഇടപാടുകൾക്ക് തയ്യാറായിരുന്നു ” സഹാനി ഇന്ത്യ ടുഡേയോട് പറഞ്ഞു.
എന്നാൽ ഈ പുതിയ സേവനം സുഗമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ബച്ചെ ലാൽ മറുപടി നൽകി. ‘ ചില ഇടപാടുകൾ നടത്തിയപ്പോൾ വേഗത സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടായി. അത് പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യം ആർബിഐ പ്രതിനിധികളെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിസ്റ്റം പൂർണ്ണമായും സജീവമാകുകയും കൂടുതൽ ഉപയോക്താക്കൾ റീട്ടെയിൽ ഡിജിറ്റൽ രൂപയ്‌ക്കായി എൻറോൾ ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ, ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
advertisement
വേഗതയ്‌ക്ക് പുറമെ, ഇ-റുപ്പി, യുപിഐ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ വരവ് കാരണം മറ്റ് ചില പ്രശ്ങ്ങളും ഉണ്ടെന്ന് ബച്ചേ ലാൽ ചൂണ്ടികാണിക്കുന്നു. ഇപ്പോൾ ആളുകൾക്ക് ഓൺലൈനായി പഴങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യമുള്ളതിനാൽ അപൂർവ്വമായി മാത്രമേ കടകളിലേയ്ക് വരാറുള്ളൂ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും, ഈ ആപ്ലിക്കേഷനുകൾക്ക് ഭാവിയിലേക്കുള്ള വലിയ സാധ്യതകളുണ്ടെന്നും അവ ഉപയോഗിക്കുന്നതിൽ പ്രശ്‌നമില്ലെന്നും ബച്ചേ ലാൽ കരുതുന്നു.
ഡിജിറ്റൽ രൂപ ജനകീയമാക്കാനാണ് ആർബിഐയും കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശേഷം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ജനങ്ങളെ ഇത് സംബന്ധിച്ച് കൂടുതൽ അവബോധമുള്ളവരാക്കാനുള്ള പരിശ്രമം സർക്കാർ നടത്തണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു. മാത്രമല്ല നഗരപ്രദേശങ്ങളിൽ ഉണ്ടാകുന്ന സ്വീകാര്യത ഡിജിറ്റൽ രൂപയ്ക്ക് ഗ്രാമങ്ങളിൽ ഉണ്ടാകുമോ എന്ന ആശങ്കയും പങ്ക് വയ്ക്കപ്പെടുന്നുണ്ട്. ഏതായാലും ബച്ചേ ലാലിനെ പോലെ ജനങ്ങളുമായി അടുത്തിടപഴകുന്നവരുടെ ആത്മവിശ്വാസമാണ് ഇക്കാര്യത്തിൽ പ്രധാനമെന്ന് കരുതാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'ഇ-റുപ്പീ ഇടപാടിൽ വേഗത പ്രശ്നം'; പരീക്ഷണഘട്ടത്തിന്റെ ഭാഗമായ മുംബൈയിലെ പഴകച്ചവടക്കാരൻ
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement