കേന്ദ്രബജറ്റ് 2023: ബജറ്റ് എന്താണ് എന്ന് ലളിതമായി അറിയാം

Last Updated:

വലിയ പ്രതീക്ഷകളോടെയാണ് ജനം ഓരോ വർഷത്തെയും ബജറ്റിനെ കാണുന്നത്

ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ജനം ഓരോ വർഷത്തെയും ബജറ്റിനെ കാണുന്നത്. എന്താണ് ബജറ്റ്? കേന്ദ്ര ബജറ്റ് എന്നാൽ എന്താണ് എന്നതിനെപ്പറ്റി കൂടുതൽ വിശദമായി അറിയാം.
എന്താണ് കേന്ദ്ര ബജറ്റ്?
വാർഷിക ധനകാര്യ രേഖ എന്നാണ് ബജറ്റിനെ പറയുന്നത്. സർക്കാരിന്റെ വരവ് ചെലവ് കണക്കുകളും മറ്റും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ഇത്. ഇന്ത്യൻ ഭരണഘടനയിലെ 112-ാം വകുപ്പിലാണ് വാർഷിക ധനകാര്യ രേഖയെപ്പറ്റി പറയുന്നത്.
ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 30 വരെയാണ് ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. ഈ കാലയളവ് അടിസ്ഥാനമാക്കിയാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റിന്റെ രണ്ട് വിഭാഗങ്ങളാണ് റവന്യൂ ബജറ്റും ക്യാപിറ്റൽ ബജറ്റും. അവയെന്താണെന്ന് നോക്കാം.
advertisement
റവന്യൂ ബജറ്റ്
സർക്കാരിന്റെ റവന്യൂ ചെലവുകളും വരവുകളും സംബന്ധിച്ചതാണ് റവന്യൂ ബജറ്റ്. നികുതി വരുമാനവും, നികുതിയേതര വരുമാനവും രണ്ട് തരത്തിലുള്ള റവന്യൂ റെസിപ്റ്റുകളാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകളും ജനങ്ങൾക്കായുള്ള പദ്ധതി ചെലവുകളുമാണ് റവന്യൂ ചെലവിൽ പെടുന്നത്. സർക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാൾ കൂടുതലാണെങ്കിൽ, സർക്കാരിന് റവന്യൂ കമ്മി ഉണ്ടെന്നാണ് അർഥം
ക്യാപിറ്റൽ ബജറ്റ്
സർക്കാരിന്റെ മൂലധന അടവുകളും റെസിപ്റ്റുകളും ഉൾപ്പെട്ടതാണ് ക്യാപിറ്റൽ ബജറ്റ്. ജനങ്ങളിൽ നിന്നുള്ള വായ്പകൾ, ആർബിഐ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയെല്ലാം ക്യാപിറ്റൽ റെസീപ്റ്റ്‌സ് വിഭാഗത്തിൽ പെടുന്നവയാണ്.
advertisement
സർക്കാർ തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനം, കെട്ടിടങ്ങളുടെ ചെലവ് എന്നിവയെല്ലാം മൂലധന ചെലവിൽ ഉൾപ്പെടുന്നവയാണ്. സർക്കാരിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.
ബജറ്റ് അവതരിപ്പിച്ച ശേഷം, അത് പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കണം. ഇരുസഭകളും പാസാക്കിയ ശേഷം വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ 1 മുതൽ ബജറ്റ് പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് രാജ്യത്തെ സാമ്പത്തിക വർഷ കാലയളവ്.
advertisement
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാണ് ഇത്. നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പൊതു ബജറ്റിനെപ്പറ്റി അറിയേണ്ട പ്രധാനപ്പെട്ട അഞ്ച് വസ്തുതകളെപ്പറ്റിയാണ് ഇനി പറയുന്നത്.
ആദായ നികുതി പരിഷ്‌കാരങ്ങൾ
ആദായനികുതിയുമായി ബന്ധപ്പെട്ട് ഇളവുകൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിദായകരായ വ്യക്തികൾക്ക് ആശ്വാസമാകുന്ന നയങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നികുതിയിൽ നിന്ന് ഒഴിവാക്കൽ പരിധി വർധിപ്പിക്കൽ, റിബേറ്റ് നിരക്കുക്കളിലെ ഇളവ് എന്നിവയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സെക്ഷൻ 80 സി അനുസരിച്ചുള്ള വരുമാന പരിധിയിലെ ഇളവുകളും ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 1.5 ലക്ഷമാണ് വരുമാന പരിധി.
advertisement
ധന കമ്മി
നയരൂപീകരണ വിദഗ്ധരും പ്രധാന വിപണി ശക്തികളും പിന്തുടരേണ്ട പ്രധാന അളവ് കോലാണ് ധനക്കമ്മി. സർക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണിത്. സർക്കാരിന്റെ ധനസ്ഥിതിയും, കടമെടുക്കലിനെ ആശ്രയിക്കുന്നതിനെപ്പറ്റിയും സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 2022 ഏപ്രിൽ- നവംബർ മാസത്തിൽ ഇന്ത്യയുടെ ധനക്കമ്മി ഏകദേശം 9.78 കോടി ലക്ഷം രൂപയായിരുന്നു. അതായത് മുഴുവൻ സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളുടെ 58.9 ശതമാനം. എന്നാൽ കഴിഞ്ഞ വർഷം ഇത് മൊത്തം ലക്ഷ്യത്തിന്റെ 46.2 ശതമാനമായിരുന്നു.
advertisement
ഡിസ്ഇൻവെസ്റ്റ്മെന്റ്
2022-23 സാമ്പത്തിക വർഷത്തെ ഡിസ് ഇൻവെസ്റ്റ്മെന്റ് ലക്ഷ്യം 65000 കോടിയായിരുന്നു. ഇതിൽ 31000 രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് സർക്കാർ സമാഹരിച്ചിട്ടുണ്ട്. 2021-22 ലെ കേന്ദ്ര ബജറ്റിൽ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 1.75 കോടി രൂപയായിട്ടാണ് നിശ്ചയിച്ചിരുന്നത്. അത് പിന്നീട് 78000 കോടി ആയി പരിഷ്‌കരിക്കുകയും ചെയ്തു.
മൂലധനവും ചെലവും
2023-24 വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ത്തവണത്തെ ബജറ്റിൽ മൂലധന ചെലവ് വർധിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
കേന്ദ്രബജറ്റ് 2023: ബജറ്റ് എന്താണ് എന്ന് ലളിതമായി അറിയാം
Next Article
advertisement
ഏഷ്യാകപ്പിൽനിന്ന് പിന്മാറില്ല, യൂ-ടേണടിച്ച് പാകിസ്ഥാൻ; യുഎഇയെ നേരിടാൻ ഇന്നിറങ്ങും
ഏഷ്യാകപ്പിൽനിന്ന് പിന്മാറില്ല, യൂ-ടേണടിച്ച് പാകിസ്ഥാൻ; യുഎഇയെ നേരിടാൻ ഇന്നിറങ്ങും
  • പാകിസ്ഥാൻ ഏഷ്യാകപ്പിൽനിന്ന് പിന്മാറില്ല, യുഎഇക്കെതിരെ ബുധനാഴ്ച മത്സരിക്കും.

  • പാകിസ്ഥാൻ സൂപ്പർ ഫോറിൽ കടക്കാൻ ഇന്നത്തെ മത്സരത്തിൽ ജയിക്കേണ്ടതുണ്ട്.

  • പാകിസ്ഥാൻ പിന്മാറില്ലെന്ന് പിസിബി ചെയർമാൻ പാക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.

View All
advertisement