നികുതി ലാഭിക്കാം; പുതുവർഷത്തിൽ തിരഞ്ഞെടുക്കേണ്ട നിക്ഷേപമാർഗങ്ങൾ ഏതെല്ലാം?

Last Updated:

മികച്ച വരുമാനത്തിന് നിക്ഷേപങ്ങൾ ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്യണം

പുതുവത്സര ആഘോഷങ്ങളെക്കുറിച്ചും പുതുവർഷത്തിലെ പുത്തൻ തീരുമാനങ്ങളെക്കുറിച്ചും ആളുകൾ ചിന്തിക്കുന്ന സമയമാണിത്. ന്യൂ ഇയർ റെസല്യൂഷൻസിൽ സമ്പാദ്യം വർദ്ധിപ്പിക്കാൻ പുതിയ തീരുമാനങ്ങൾ എടുക്കുന്നവരും നിരവധിയാണ്. അത്തരക്കാർക്കായി നികുതി ലാഭിക്കാൻ നിക്ഷേപങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് നോക്കാം.
നിക്ഷേപങ്ങൾ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക
വര്‍ഷാവസാനം നിങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും മികച്ച വരുമാനം നേടുന്നതിനും ശ്രദ്ധാപൂര്‍വം നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒരു വ്യക്തിക്ക് 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. നികുതി ഇളവ് ലഭിക്കുന്നതിന് വിവിധ നിക്ഷേപ മാർഗങ്ങൾ ലഭ്യമാണ്.
അവയില്‍ ചിലത് സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുമ്പോൾ മറ്റ് ചിലത് വിപണിയുമായി ബന്ധപ്പെട്ടുള്ളതാണം. അതുകൊണ്ട് ലഭിക്കുന്ന വരുമാനത്തിലും ചില വ്യത്യാസങ്ങൾ വരാന്‍ സാധ്യതയുണ്ട്.
advertisement
അനുയോജ്യമായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക
പുതിയ നികുതി വ്യവസ്ഥയാണോ പഴയ നികുതി വ്യവസ്ഥായാണോ നിങ്ങള്‍ക്ക് യോജിച്ചതെന്ന് ആദ്യം തിരിച്ചറിയണം. ഇതിമാനായി നിക്ഷേപകര്‍ രണ്ട് നികുതി വ്യവസ്ഥകള്‍ക്കും കീഴില്‍ അടക്കേണ്ട നികുതി എത്രയാണെന്ന്
കണക്കാക്കുകയും ഏറ്റവും കുറഞ്ഞ നികുതി അടവ് ഉള്‍പ്പെടുന്ന ഒന്ന് തിരഞ്ഞെടുക്കുകയും വേണം. 2020 ലെ ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്.
നിക്ഷേപ മാർഗങ്ങൾ
ഇന്‍ഷുറന്‍സ് ഒരു പരിധിവരെ ഉപകാരപ്രദമാണെങ്കിലും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീമില്‍ നിക്ഷേപിക്കിക്കുന്നത് നികുതി ലാഭിക്കാൻ വളരെ ഉചിതമാണ്. ഇഎല്‍എസ്എസ്, സെക്ഷന്‍ 80ഇ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുറമെ, നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനും സഹായിക്കും. കൂടുതല്‍ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നാഷണൽ പെന്‍ഷന്‍ സിസ്റ്റത്തിൽ നിക്ഷേപിക്കാവുന്നതാണ്.
advertisement
അതേസമയം, അതാത് വര്‍ഷത്തില്‍ നല്‍കുന്ന ഡോണേഷനുകളും മറ്റും ക്ലെയിം ചെയ്യുകയും വേണം. തൊഴിലുടമയുടെ സഹായത്തോടെ ജീവനക്കാര്‍ക്ക് എല്‍ടിസി ആനുകൂല്യവും നേടാവുന്നതാണ്. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്ത 50 വയസിന് മുകളിലുള്ളവർക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് (NSC), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) എന്നിവ പോലുള്ള ഫിക്‌സഡ് റിട്ടേണ്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
advertisement
അതേസമയം, 40-കളുടെ അവസാനത്തിലുള്ള ആളുകള്‍ക്ക്, 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുള്ള പിപിഎഫിനെ അപേക്ഷിച്ച് ലോക്ക്-ഇന്‍ കാലയളവ് വെറും അഞ്ച്‌ വര്‍ഷമുള്ള എഫ്.ഡി അല്ലെങ്കില്‍ എന്‍എസ്സി എന്നിവ മികച്ച ഓപ്ഷനാണ്.
2020 ലെ ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥ നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പഴയ നികുതി വ്യവസ്ഥയ്ക്ക് പകരം പുതിയത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ നികുതിദായകർക്ക് ലഭിക്കുന്നതാണ്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
നികുതി ലാഭിക്കാം; പുതുവർഷത്തിൽ തിരഞ്ഞെടുക്കേണ്ട നിക്ഷേപമാർഗങ്ങൾ ഏതെല്ലാം?
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement