'മസ്‌കിനെ വിമര്‍ശിച്ചെഴുതി'; മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ സസ്പെൻഡ് ചെയ്തു
- Published by:user_57
- news18-malayalam
Last Updated:
അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെ കാരണമെന്താണെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല
നിരവധി മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകൾ കാരണം വിശദീകരിക്കാതെ സസ്പെൻഡ് ചെയ്തു. ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌കിനെ (Elon Musk) വിമര്‍ശിച്ച് എഴുതിയ മാധ്യമ പ്രവർത്തകരുടെ അക്കൌണ്ടുകൾക്കാണ് പൂട്ട് വീണത്. സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകളാണ് വ്യാഴാഴ്ച ട്വിറ്റര്‍ സസ്പെൻഡ് ചെയ്തത്. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെ കാരണമെന്താണെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സിഎന്‍എന്നിലെ ഡോണി ഒ. സള്ളിവന്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ റയാന്‍ മാക്, വാഷിംങ്ടണ്‍ പോസ്റ്റിലെ ഡ്രൂ ഹാര്‍വെല്‍ എന്നിവർ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
മസ്‌കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങള്‍ ശേഖരിച്ച @ElonJetഎന്ന അക്കൗണ്ട് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. ‘നിങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൌണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ച് ഒന്നും പറായാനില്ല’ എന്ന് ന്യൂസ് കമെന്ററി വെബ്സൈറ്റായ പൊളിറ്റിക്കസ് യുഎസ്എയിലെ സാറാ റീസ് ജോണ്‍സ് കുറിച്ചു.
advertisement
‘സിഎന്‍എന്നിന്റെ ഡോണി സള്ളിവന്റെ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടര്‍മാരുടെ അക്കൌണ്ടുകൾ സസ്‌പെന്‍ഡ് ചെയ്തത് ആശങ്കാജനകമാണ്,എന്നാല്‍ അതില്‍ അതിശയിക്കാനില്ല,” എന്ന് സിഎൻഎൻ ഒരു ട്വീറ്റില്‍ പറഞ്ഞു.’ അക്കൌണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ച് ട്വിറ്ററിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും’ സിഎന്‍എന്‍ അറിയിച്ചു.
‘മാധ്യമപ്രവര്‍ത്തകരുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റർ വിശദീകരണം നൽകണമെന്ന്’ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
advertisement
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 27നാണ്. 2022 ഏപ്രിലില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് ആ കരാറില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. എന്നാൽ ഏറെ നാളത്തെ അനിശ്ചിത്തിനൊടുവിൽ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു.
ഇതിന് ശേഷം മസ്‌ക് തന്റെ ട്വിറ്റര്‍ ഡിസ്‌ക്രിപ്ഷനും മസ്‌ക് മാറ്റിയിരുന്നു. ‘ചീഫ് ട്വിറ്റ്’ എന്നാണ്മസ്‌ക് ട്വിറ്റർ ഡിസ്ക്രിപ്ഷനിൽ കുറിച്ചിരിക്കുന്നത്. കൂടാതെ കമ്പനി ഏറ്റെടുത്തതിന് ശേഷംട്വിറ്ററിനെ അടിമുടി മാറ്റുമെന്നാണ് മസ്‌ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്.
advertisement
ട്വിറ്ററിന്റെ അല്‍ഗോരിതം ഉപഭോക്താക്കള്‍ക്ക് കുറേക്കൂടി ഉപയോഗപ്രദമാക്കുന്ന തരത്തില്‍ ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കമ്പനിയില്‍ കൂടുതല്‍ പുറത്താക്കലുകള്‍ ഉണ്ടാവുമെന്നും സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്‌കിന്റെ പ്രൊപ്പോസല്‍ ട്വിറ്റര്‍ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്‌നവും പരിഹരിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്‌കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താന്‍ പരിഹരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
Summary: Twitter suspends accounts held by journalists for they slammed chief twit Elon Musk
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2022 9:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'മസ്‌കിനെ വിമര്‍ശിച്ചെഴുതി'; മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ സസ്പെൻഡ് ചെയ്തു