നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 2021ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 12.5 ശതമാനമായി ഉയരും: ഐഎംഎഫ്

  2021ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 12.5 ശതമാനമായി ഉയരും: ഐഎംഎഫ്

  അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പേര് രാജ്യം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണെന്നും ഐഎംഎഫ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും ഇന്ത്യയുടെ ജിഡിപി നിരക്ക് 12.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ്. ആഗോള സാമ്പദ്‌വ്യവസ്ഥ 2021ല്‍ ആറു ശതമാനമായി ഉയരുമെന്നും 2022ല്‍ 4.4 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പേര് രാജ്യം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണെന്നും ഐഎംഎഫ് പറയുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കുമായുള്ള വാര്‍ഷിക സ്പ്രിംഗ് മീറ്റിങ്ങിനു മുന്നോടിയായി 2022ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.9 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

   2020ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ എട്ടു ശതമാനം കുറവാണ് ഉണ്ടായത്. എന്നാല്‍ 2021 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 12.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. 2020ല്‍ 2.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച ഒരേയൊരു സമ്പദ്‌വ്യവസ്ഥ ചൈന 2021 ല്‍ 8.6 ശതമാനവും 2022ല്‍ 5.6 ശതമാനവും വളര്‍ച്ചാ നിരക്ക് നേടുമെന്ന് പ്രതീക്ഷിക്കുന്നു. 'ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2021ലും 2022ലും ശക്തമായ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നു. മുന്‍ പ്രവചനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്ക് 2021ല്‍ 6 ശതമാനവും, 2022ല്‍ 4.4 ശതമാനവും വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു'ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു.

   2023ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ 3.3 ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാല്‍ രാജ്യങ്ങളിലുടനീളുമുള്ള വീണ്ടെടുക്കലിന്റെ വേഗതയിലുള്ള വ്യതിയാനങ്ങളും പ്രതിസന്ധിയില്‍ നിരന്തരം സാമ്പത്തിക നാശനഷ്ടമുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു. 2020 ഒക്്ബറില്‍ വേള്‍ഡി ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ 1.1 ശതമാനം കുറവാണ്. ലോക്ഡൗണിനു ശേഷം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രതിഫലിപ്പിച്ചു.

   Also Read- SBI vs Post Office | സ്ഥിര നിക്ഷേപത്തിന് മികച്ചത് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം

   2021, 2022 എന്നീ വര്‍ഷങ്ങളില്‍ 2020 ഒക്ടോബറില്‍ പ്രവചിച്ചതിനേക്കാള്‍ 0.2 ശതമാനവും 0.8 ശതമാനവും ശക്തമാണ്. ഇത് വലിയ സമ്പദ്‌വ്യവസ്ഥകളില്‍ അധിക സമ്പത്തിക പിന്തുണയും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വാക്‌സിനേഷന്‍ ഉപയോഗിച്ചുള്ള വീണ്ടെടുക്കലും സൂചിപ്പിക്കുന്നുവെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി ഇനിയും അവസാനിച്ചിട്ടില്ലെന്നും പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായും ഗാത ഗോപിനാഥ് പറയുന്നു.

   ആരോഗ്യ സംരക്ഷണ ചെലവുകള്‍, പ്രതിരോധ കുത്തിവയ്പുകള്‍, ചികിത്സകള്‍, ആരോഗ്യ പരിപാലനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ആരോഗ്യ പ്രതിസന്ധികള്‍ അവസാനിച്ചു കഴിഞ്ഞാല്‍ വീണ്ടെടുക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നയപരമായ ശ്രമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥ കെട്ടപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

   കാലവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനായി ഹരിത ഇന്ഡഫ്രാസ്‌ട്രെക്ച്ചര്‍ നിക്ഷേപം, ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ നിക്ഷേപം, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തടയുന്നതിന് സാമൂഹിക സഹായം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}