ഇന്റർഫേസ് /വാർത്ത /Money / പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; ആശങ്ക അവസാനിപ്പിച്ച് ധനമന്ത്രി

പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; ആശങ്ക അവസാനിപ്പിച്ച് ധനമന്ത്രി

nirmala-sitharaman1

nirmala-sitharaman1

പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിനാകും നികുതി.

  • Share this:

ന്യൂഡൽഹി: പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതി നൽകേണ്ടതില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിനാകും നികുതി. കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു ശേഷം വിദേശത്തുള്ള ഇന്ത്യക്കാർ (എൻആർഐ) നൽകേണ്ട നികുതി ആശയക്കുഴപ്പമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യതയെച്ചൊല്ലിയായിരുന്നു സംശയം. ഇതേ തുടർന്നാണു വിശദീകരണവുമായി ധനമന്ത്രി എത്തിയത്.

also read:'ആദായ നികുതി മാറ്റങ്ങൾ പ്രവാസികൾക്ക് ഇരുട്ടടി'; പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇവിടെ നികുതി ഈടാക്കില്ല. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ വരുമാനം ലഭിച്ചാൽ നികുതി നൽകണമെന്നും മന്ത്രി വിശദീകരിച്ചു. ഗൾഫിലെ ഇന്ത്യാക്കാരെ ഭേദഗതികൾ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഒരു എൻആർഐ ഇന്ത്യയിൽ നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തു നിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്- മന്ത്രി പറഞ്ഞു.

നിങ്ങൾക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതിൽ നിന്നു വരുമാനവുമുണ്ട്. എന്നാൽ നിങ്ങൾ ജീവിക്കുന്നത് മറ്റൊരിടത്താണ്. ഇന്ത്യയിൽ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല. ഇന്ത്യയിൽ വസ്തുവുള്ളതിനാൽ നികുതി ചുമത്താനുള്ള അവകാശം എനിക്കുണ്ട്- മന്ത്രി വ്യക്തമാക്കി.

നിങ്ങൾ ദുബായിൽ സമ്പാദിക്കുന്നതിന് ഞാൻ നികുതി ചുമത്തുന്നില്ല, എന്നാൽ ഇവിടെ നിങ്ങൾക്ക് വാടക നൽകുന്ന സ്വത്ത് ഉണ്ടാകാം, നിങ്ങൾ ഒരു എൻ‌ആർ‌ഐ ആയിരിക്കാം, നിങ്ങൾ അവിടെ താമസിക്കുന്നുണ്ടാകാം, പക്ഷേ ഇത് നിങ്ങൾക്കായി ഇവിടെ വരുമാനം നേടുന്നു. അതിനാൽ അതാണ് പ്രശ്‌നം-മന്ത്രി പറഞ്ഞു.

First published:

Tags: 2020 Union Budget, Budget 2020, Budget 2020 India, Budget India, Finance Minister nirmala sitharaman.