റിവൈസ്ഡ് റിട്ടേണ്‍; തെറ്റുകള്‍ തിരുത്തി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം
- Published by:Vishnupriya S
- news18-malayalam
Last Updated:
എങ്ങനെ റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യാം?
രാജ്യത്തെ നികുതിദായകര്‍ ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2024 ജൂലൈ 31ന് അവസാനിച്ചിരിക്കുകയാണ്. അവസാന നിമിഷത്തില്‍ ലക്ഷക്കണക്കിന് പേരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. അതുകൊണ്ട് തന്നെ നികുതിദായകര്‍ സമര്‍പ്പിച്ച റിട്ടേണില്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും വളരെയേറെയാണ്. ഇനി അങ്ങനെ തെറ്റുപറ്റിയാല്‍ എന്താണ് അടുത്തവഴി എന്ന് ആലോചിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു ആശ്വാസ വാര്‍ത്തയെപ്പറ്റിയാണ് ഇനി പറയുന്നത്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അവ തിരുത്തി വീണ്ടും ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കുന്നുണ്ട്. റിവൈസ്ഡ് റിട്ടേണ്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. റിവൈസ്ഡ് റിട്ടേണ്‍ എങ്ങനെ ഫയല്‍ ചെയ്യാമെന്നും അതിന്റെ സമയപരിധി എത്രയാണെന്നും അറിയുന്നതിനായി ആദായ നികുതി വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് വായിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിലോ റീഫണ്ട് തുക ക്ലെയിം ചെയ്യുന്നതിലോ പിഴവ് വരുത്തുകയോ മറ്റേതെങ്കിലും തെറ്റുകള്‍ പറ്റുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകര്‍ക്ക് അവസരം ലഭിക്കുന്നത്. മുമ്പ് ചെയ്ത റിട്ടേണിലെ തെറ്റ് തിരുത്താന്‍ റിവൈസ്ഡ് റിട്ടേണിലൂടെ നികുതിദായകര്‍ക്ക് സാധിക്കും. റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആദായനികുതി വകുപ്പ് പ്രത്യേകം ഫീസോ പിഴയോ ഈടാക്കുന്നില്ല.
advertisement
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139(5) പ്രകാരമാണ് നികുതിദായകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കുന്നത്. ജൂലൈ 31ന് ശേഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകര്‍ക്കും മറ്റ് പിഴയോ ഫീസോ കൂടാതെ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനാകുന്നതാണ്. ഇനി നികുതിദായകന്‍ അദ്ദേഹത്തിന്റെ ആദായനികുതി റിട്ടേണ്‍ സമയപരിധിയ്ക്കുള്ളില്‍ ഫയല്‍ ചെയ്തിട്ടും ഇതുവരെ അത് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെങ്കില്‍ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
ഇതിനുപകരം മുമ്പ് ഫയല്‍ ചെയ്ത ഐടിആര്‍ ഡിലീറ്റ് ചെയ്ത് പുതിയത് സമര്‍പ്പിക്കാന്‍ നികുതിദായകന് സാധിക്കും. ഇതിന് പ്രത്യേകം പിഴയോ ഫീസോ ഈടാക്കില്ല. ഡിസംബര്‍ 31 വരെ നികുതിദായകര്‍ക്ക് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2024 7:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
റിവൈസ്ഡ് റിട്ടേണ്‍; തെറ്റുകള്‍ തിരുത്തി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം


