ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് ചെയ്യാന്‍ സെബിയുടെ അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചു. ബ്ലാക്ക്‌റോക്കിന്റെ ലോകപ്രശസ്ത നിക്ഷേപ തന്ത്രങ്ങള്‍ ഇനി ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ലഭ്യം
മുംബൈ: മ്യൂച്ച്വല്‍ ഫണ്ട് ബിസിനസുകള്‍ ചെയ്യുന്നതിന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ നിന്നും അനുമതി ലഭിച്ചു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജിയോബ്ലാക്ക്‌റോക്ക്. രാജ്യത്ത് മ്യൂച്ച്വല്‍ ഫണ്ട് സേവനങ്ങളും ബിസിനസുകളും പ്രദാനം ചെയ്യുന്നതിനുള്ള ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ എന്ന നിലയില്‍ ഇനി ജിയോബ്ലാക്ക്‌റോക്കിന് പ്രവര്‍ത്തിക്കാം.
രാജ്യത്ത് അതിവേഗവളര്‍ച്ചയാണ് റീട്ടെയ്ല്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തിലുണ്ടാകുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ (സ്ഥാപക നിക്ഷേപകര്‍) ഇന്‍വെസ്റ്റേഴ്‌സിന്റെ നിരക്കിലും വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. ഇവര്‍ക്കായി ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് നൂതന നിക്ഷേപ പദ്ധതികളായിരിക്കും കൊണ്ടുവരിക. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാതൃകമ്പനികളുടെ ശക്തി ഉപയോഗപ്പെടുത്തിയായിരിക്കും പ്രവര്‍ത്തനം. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വ്യാപ്തിയും പ്രാദേശിക വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും, ബ്ലാക്ക് റോക്കിന്റെ ആഗോള നിക്ഷേപ വൈദഗ്ധ്യവും മുന്‍നിര റിസ്‌ക് മാനേജ്‌മെന്റ് സാങ്കേതികവിദ്യയും ചേരുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളായിരിക്കും വരിക. നൂതനമായ അനുഭവങ്ങള്‍ ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കും.
advertisement
മല്‍സരാധിഷ്ഠിതവും സുതാര്യവുമായ പ്രൈസിംഗ്, ബ്ലാക്ക്‌റോക്കിന്റെ പേരുകേട്ട റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി ഉപയോഗപ്പെടുത്തിയുള്ള നൂതനാത്മകമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരിക്കും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സവിശേഷത. ഇത് നിക്ഷേപകര്‍ക്ക് മറ്റെവിടെയും ലഭിക്കില്ല. ഒരു പൊതു ഡാറ്റ ലാംഗ്വേജിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രക്രിയയെ ഏകീകരിപ്പിക്കുന്ന ലോകപ്രശസ്ത പ്രൊപ്രൈറ്ററി ടെക്‌നേളജി പ്ലാറ്റ്‌ഫോമായ ബ്ലാക്ക്‌റോക്കിന്റെ അലാദിന്‍ ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഇത് കാര്യമായി ഗുണം ചെയ്യും, പ്രത്യേകിച്ച് ഡിജിറ്റലായി ഇടപാടുകള്‍ നടത്തുമ്പോള്‍.
ഡാറ്റ അധിഷ്ഠിത നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വരും മാസങ്ങളില്‍ ജിയോബ്ലാക്ക്‌റോക്ക് അവതരിപ്പിക്കും.
advertisement
'ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ നയിക്കുന്നത് ധീരമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പുതിയ തലമുറയാണ്. ബ്ലാക്ക്റോക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോള നിക്ഷേപ വൈദഗ്ധ്യത്തിന്റെയും ജിയോയുടെ ഡിജിറ്റല്‍-ഫസ്റ്റ് ഇന്നവേഷന്റെയും ശക്തമായ സംയോജനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും നിക്ഷേപം ലളിതവും എളുപ്പത്തിലും ലഭ്യമാകേണ്ടതുണ്ട്. അതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ഒരു പരിവര്‍ത്തനാത്മക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.
advertisement
ഇന്ത്യയില്‍ ഇന്ന് അസറ്റ് മാനേജ്മെന്റ് രംഗത്ത് വലിയ അവസരം നിലനില്‍ക്കുന്നു. ആവേശകരമാണത്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് നിക്ഷേപകര്‍ക്ക് എത്തിക്കുന്ന ജിയോബ്ലാക്ക്റോക്കിന്റെ ഡിജിറ്റല്‍-ഫസ്റ്റ് ഉപഭോക്തൃ സമീപനം, ഓഹരി വിപണികളിലേക്കുള്ള പ്രവേശനത്തിന്റെ നിരവധി നേട്ടങ്ങള്‍ ഇന്ത്യയിലെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നു. ഞങ്ങളുടെ പങ്കാളിയായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചേര്‍ന്ന്, സമ്പാദിക്കുന്നവരുടെ ഒരു രാജ്യത്തില്‍ നിന്ന് നിക്ഷേപകരുടെ ഒരു രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ സുസ്ഥിരമായ പരിണാമത്തിന്റെ ഭാഗമാവുകയാണ് ഞങ്ങള്‍, ബ്ലാക്ക്റോക്കിലെ ഇന്റര്‍നാഷണല്‍ മേധാവി റേച്ചല്‍ ലോര്‍ഡ് പറഞ്ഞു.
advertisement
അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചതായും ജിയോബ്ലാക്ക്‌റോക്ക് അറിയിച്ചു. 20 വര്‍ഷത്തിലധികം അസറ്റ് മാനേജ്മെന്റ് മേഖലയില്‍ പരിചയസമ്പത്തുണ്ട് സിദ്ദ് സ്വാമിനാഥന്. മുമ്പ് അദ്ദേഹം ബ്ലാക്ക്റോക്കില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡെക്‌സ് ഇക്വിറ്റിയുടെ തലവനായിരുന്നു, അവിടെ അദ്ദേഹം 1.25 ട്രില്യണ്‍ ഡോളര്‍ ആസ്തിയാണ് കൈകാര്യം ചെയ്തിരുന്നത്. അതിനുമുമ്പ്, ബ്ലാക്ക്റോക്കിന്റെ യൂറോപ്പ് മേഖലയുടെ ഫിക്‌സഡ് ഇന്‍കം പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിവിധ ആസ്തി വിഭാഗങ്ങളിലായി വ്യാപകമായ അനുഭവസമ്പത്തുണ്ട് സിദ് സ്വാമിനാഥന്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാളിറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്രൊഡക്റ്റസ് ഡിജിറ്റലായി ഇന്ത്യയിലുടനീളമുള്ള നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തിന്റെ നിക്ഷേപ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുമിത്. ഈ സംരംഭത്തെ നയിക്കാന്‍ സാധിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്-സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 28, 2025 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് ചെയ്യാന്‍ സെബിയുടെ അനുമതി