Kerala Lottery Result Today| കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് കെഎൻ-535 നറുക്കെടുപ്പ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മാറ്റിവെച്ചു

Last Updated:

അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 16 വെള്ളിയാഴ്ച നിർമ്മൽ NR-393 ലോട്ടറിയുടെത് നടക്കും.

കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് കെഎൻ-535 നറുക്കെടുപ്പ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മാറ്റിവെച്ചതായി കേരള ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 16 വെള്ളിയാഴ്ച നിർമ്മൽ NR-393 ലോട്ടറിയുടെത് നടക്കും. തിരുവനന്തപുരത്ത് ബേക്കറി ജംക്‌ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്.
നിർമൽ NR-393 ലോട്ടറി നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. വിജയിക്ക് ഉയർന്ന സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ്.
സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ വ്യാഴാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ലോട്ടറയുടെ വിശ്വാസ്യതയും സുരക്ഷയും മുൻനിർത്തി ഉദ്യോഗസ്ഥ പാനലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today| കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് കെഎൻ-535 നറുക്കെടുപ്പ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മാറ്റിവെച്ചു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement