തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും.
ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും. ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വൈദ്യുതി തീരുവ കൂട്ടി
വാണിജ്യ, വ്യവസായിക യൂണിറ്റുകൾക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമാക്കി വർധിപ്പിച്ചു. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനം സർക്കാരിന് ലഭിക്കും. വൈദ്യുതി തീരുവ കെഎസ്ഇബിഎൽ ഈടാക്കുകയും കൈവശം വെക്കുകയും ചെയ്യുന്ന പ്രക്രിയ ഈ വർഷം ഒക്ടോബറിൽ അവസാനിക്കും. ഇതിനുശേഷം ഈ തുക സർക്കാർ അക്കൗണ്ടിലേക്ക് അടയ്ക്കും. ഇത് സർക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.