advertisement

Kerala Gold Rate| സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? ഇന്നത്തെ നിരക്ക് അറിയാം

Last Updated:

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

(പ്രതീകാത്മക ചിത്രം - AI Generated)
(പ്രതീകാത്മക ചിത്രം - AI Generated)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 14,475 രൂപയിലും പവന് 1,15,800 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കി നിശ്ചയിച്ച അതേ നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11895 രൂപയും പവന് 95160 രൂപയുമാണ്. ചില ജ്വല്ലറികൾ ഇത് 11,895 രൂപ നിരക്കിലും വിൽക്കുന്നുണ്ട്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9260 രൂപയാണ് വേണ്ടത്. പവന് 74080 രൂപയും. 9 കാരറ്റ് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയും നല്‍കണം.
സമാനമായ രീതിയിൽ വെള്ളിവിലയിലും ഇന്ന് ഇടിവ് പ്രകടമാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 290 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്.
advertisement
ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ ശരാശരി 1,31,250 രൂപയെങ്കിലും കരുതേണ്ടി വരും. പവന്റെ അടിസ്ഥാന വില 1,15,800 രൂപയാണെങ്കിലും ഇതിന് പുറമെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് 3 ശതമാനം മുതൽ 30 ശതമാനം വരെ പണിക്കൂലി നൽകേണ്ടി വരും. കൂടാതെ ആകെ തുകയുടെ 3 ശതമാനം ജി.എസ്.ടിയും ഹോൾമാർക്കിങ് ചാർജായി 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും കൂടി ചേരുന്നതോടെയാണ് ആഭരണത്തിന്റെ അന്തിമ വില നിശ്ചയിക്കപ്പെടുന്നത്.
advertisement
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഔൺസിന് 5,086 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 5,026 ഡോളർ എന്ന നിലവാരത്തിലേക്ക് താഴ്ന്നു. അമേരിക്കയിലെ നിർണായകമായ സാമ്പത്തിക വിവരങ്ങൾ ഉടൻ പുറത്തുവരാനിരിക്കുന്നതിനാൽ നിക്ഷേപകർ വലിയ നീക്കങ്ങൾക്ക് മുതിരാതെ ജാഗ്രത പാലിക്കുന്നതാണ് രാജ്യാന്തര വിപണിയിലെ ഈ മന്ദതയ്ക്ക് കാരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement