advertisement

Kerala Gold Rate| സ്വർണ വില ഉയരത്തിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്

(പ്രതീകാത്മക ചിത്രം - AI Generated)
(പ്രതീകാത്മക ചിത്രം - AI Generated)
തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 280 രൂപ വർധിച്ച് 1,05,440 രൂപയായും ഗ്രാമിന് 35 രൂപ ഉയർന്ന് 13,180 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ ഔൺസിന് 4,621 ഡോളറിൽ നിന്ന് 4,543 ഡോളറിലേക്ക് വില താഴ്ന്നിരുന്നു. പിന്നീട് നഷ്ടം നേരിയ തോതിൽ നികത്തി 4,596 ഡോളർ എന്ന നിലയിലെത്തിയെങ്കിലും, മുൻപത്തെ വിലയെ അപേക്ഷിച്ച് 23.05 ഡോളർ കുറവാണ് ഇപ്പോഴുള്ളത്. രാജ്യാന്തര തലത്തിലെ ഈ കുറവ് പക്ഷെ പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചില്ല.
യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കയാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും.
advertisement
സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.14 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണ വില ഉയരത്തിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബി അശോകിന്റെ സ്ഥലംമാറ്റം ഉത്തരവിൽ സർക്കാർ നടപടിയെ റദ്ദാക്കി

  • ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി

  • കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയാൻ നിർദേശം, നിയമനത്തിൽ ചട്ടങ്ങൾ പാലിക്കണമെന്ന് Tribunal

View All
advertisement