Gold Rate Today: സ്വർണാഭരണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം; സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്

Last Updated:

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. പവന് 240 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ 56,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്.7040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 520 രൂപ കുറഞ്ഞിരുന്നു.നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,815 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 94ലെത്തി.
ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്.രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 2599 ഡോളറാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate Today: സ്വർണാഭരണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം; സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്
Next Article
advertisement
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് സ്ഥാനാർത്ഥിയാകുന്നു

  • നീണ്ട ചർച്ചകൾക്കൊടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെ രാജേഷിന്റെ പേരാണ് നിർദേശിച്ചത്

  • കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

View All
advertisement