advertisement

Gold Rate: നിശ്ചലം! ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 5,065 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 5,065 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,195 രൂപയും, പവന് 1,29,560 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,146 രൂപയും പവന് 97,168 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 387 രൂപയും കിലോഗ്രാമിന് 3,87,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡ‍ൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,30,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: നിശ്ചലം! ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക് അറിയാം
Next Article
advertisement
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
  • പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി

  • യു.എ.ഇയിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സും ടോൾ ഫ്രീ നമ്പറുകൾ വഴി സഹായം നൽകുന്നു

  • സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു

View All
advertisement