Gold Rate: കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
രാജ്യാന്തര സ്വർണവില ഔൺസിന് 131 ഡോളർ വർധിച്ച് 4,463 ഡോളർ നിലവാരത്തിൽ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 440 രൂപ കൂടി 1,01,800 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയിലെത്തി. ഇന്നലെ മൂന്ന് തവണയായി പവന് കൂടിയത് 1,760 രൂപയാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 131 ഡോളർ വർധിച്ച് 4,463 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,882 രൂപയും, പവന് 1,11,056 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,412 രൂപയും പവന് 83,296 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 271 രൂപയും കിലോഗ്രാമിന് 2,71,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.07 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 06, 2026 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം










