Gold Rate: തൊട്ടാൽ പൊള്ളും...65000 അരികെ സ്വർണവില; ഇന്ന് കൂടിയത് 640 രൂപ

Last Updated:

ചരിത്രത്തിൽ ആദ്യമായാണ് ഗ്രാം നിരക്ക് 8000 കടക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് 640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 64,480 രൂപയാണ്. 22 കാരറ്റ് ​ഗ്രാമിന് 80 രൂപ വർധിച്ച് 8060 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് ഗ്രാം നിരക്ക് 8000 കടക്കുന്നത്. ഇതോടെ ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 86,350 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,000 ഡോളറിലേയ്ക്ക് നീങ്ങുകയാണ്.
സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതാണ് രണ്ടു ദിവസമായുള്ള സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ 70000 രൂപ വരെ ചെലവ് വരാനാണ് സാധ്യത. ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയരും. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വര്‍ണവില.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: തൊട്ടാൽ പൊള്ളും...65000 അരികെ സ്വർണവില; ഇന്ന് കൂടിയത് 640 രൂപ
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement