Gold Rate: 92000 കടക്കാനൊരുങ്ങി പൊന്ന്; സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 91,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 30 രൂപ ഉയർന്ന് 11,495 രൂപയിലെത്തി. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,540 രൂപയും, പവന് 1000320 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,405 രൂപയും പവന് 75,240 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 195 രൂപയും കിലോഗ്രാമിന് 1,95,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 13, 2025 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 92000 കടക്കാനൊരുങ്ങി പൊന്ന്; സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം


