advertisement

Gold Rate: ലക്ഷം കടക്കാൻ പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 26 ഡോളർ ഉയർന്ന് 4,321 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ വർധനവ്. പവന് 600 രൂപ ഉയർന്ന് 98,800 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 12,350 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 26 ഡോളർ ഉയർന്ന് 4,321 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,473 രൂപയും, പവന് 1,07,784 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,105 രൂപയും പവന് 80,840 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 213 രൂപയും കിലോഗ്രാമിന് 2,13,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ലക്ഷം കടക്കാൻ പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement