advertisement

Gold Rate: ലക്ഷം കടക്കുമോ പൊന്നിൻ വില? ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണം; നിരക്ക് അറിയാം

Last Updated:

ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്. ഗ്രാമിന് 11,995 രൂപ. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,086 രൂപയും, പവന് 1,04,688 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,814 രൂപയും പവന് 78,512 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 1,90,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ലക്ഷം കടക്കുമോ പൊന്നിൻ വില? ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണം; നിരക്ക് അറിയാം
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement