advertisement

Gold Rate: തിരിച്ചിറിങ്ങി സ്വർണം! പവന് 1680 രൂപയുടെ ഇടിവ്; രാജ്യാന്തരവില 4,790 ഡോളറിൽ

Last Updated:

കഴിഞ്ഞ ദിവസം രണ്ട് തവണയായി വില 5480 രൂപ കൂടിയിരുന്നു

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145 രൂപയിലെത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി വില 5480 രൂപ കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 100 ഡോളർ ഇടിഞ്ഞ് 4,790 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,434 രൂപയും, പവന് 1,23,448 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,573 രൂപയും പവന് 92,584 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 340 രൂപയും കിലോഗ്രാമിന് 3,40,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡ‍ൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,22,420 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: തിരിച്ചിറിങ്ങി സ്വർണം! പവന് 1680 രൂപയുടെ ഇടിവ്; രാജ്യാന്തരവില 4,790 ഡോളറിൽ
Next Article
advertisement
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബി അശോകിന്റെ സ്ഥലംമാറ്റം ഉത്തരവിൽ സർക്കാർ നടപടിയെ റദ്ദാക്കി

  • ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി

  • കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയാൻ നിർദേശം, നിയമനത്തിൽ ചട്ടങ്ങൾ പാലിക്കണമെന്ന് Tribunal

View All
advertisement