advertisement

Gold Rate: 85000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന വിലയിൽ സ്വർണം; നിരക്ക്

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് 10,670 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 85,360 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 85000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് വില 10,670 രൂപയിലെത്തി. സെപ്റ്റംബർ 23 രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോർഡാണ് ഇതോടെ തകർന്നിരിക്കുന്നത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ ഇന്ന് കാണാൻ സാധിക്കുന്നത്. ഇന്ന് 5% പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 92,371 രൂപയെങ്കിലും കൊടുക്കണം. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേർന്നുള്ള വിലയാണിത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,640 രൂപയും, പവന് 93,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,730 രൂപയും പവന് 69,൮൪൦ രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 160 രൂപയും കിലോഗ്രാമിന് 1,60,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. ഔൺസിന് 3,790 ഡോളർ എന്ന റെക്കോർഡ് ഭേദിച്ച് വില ഇന്ന് 3,806.36 ഡോളറിലെത്തി.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 85000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന വിലയിൽ സ്വർണം; നിരക്ക്
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement