advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 87,040 രൂപയാണ്. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി പവൻ വില 87000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ ഇടിഞ്ഞ് വില 10,880 രൂപയിലെത്തി. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,869 രൂപയും, പവന് 94,952 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,902 രൂപയും പവന് 71,216 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 163 രൂപയും കിലോഗ്രാമിന് 1,63,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement