Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ ഇടിഞ്ഞ് വില 10,820 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 86,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ ഇടിഞ്ഞ് വില 10,820 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3,863 ഡോളറിൽ നിന്നും 3,844 ഡോളറിലേക്ക് ഇടിഞ്ഞു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,804 രൂപയും, പവന് 94,432 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,853 രൂപയും പവന് 70,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 161 രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement