Gold Rate: വീണ്ടും 90000 താഴെ പൊന്ന്; സ്വർണവിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് വില 89,800 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,041 ഡോളറിൽ നിന്ന് 3,988 ഡോളറിലേക്ക് കുറഞ്ഞു. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞാ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,246 രൂപയും, പവന് 97,968 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,184 രൂപയും പവന് 73,472 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇനി സമീപഭാവിയിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതാണ് സ്വർണവിലയുടെ കുതിപ്പിന് തടയിട്ടത്. അതേസമയം, ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്താൻ സാധ്യത ഉണ്ട് .
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: വീണ്ടും 90000 താഴെ പൊന്ന്; സ്വർണവിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
'അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു'; 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' ജൂറിയെ ഓർമിപ്പിച്ച് ആനന്ദ് മന്മഥൻ
'അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു'; 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' ഓർമിപ്പിച്ച് താരം
  • 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരങ്ങളുടെ വിഭാഗത്തിൽ അവാർ‌ഡുകൾ ഇല്ലായിരുന്നു.

  • 'സ്ഥാനാർത്തി ശ്രീക്കുട്ടൻ' സിനിമയുടെ സംവിധായകൻ വിനീഷ് വിശ്വനാഥൻ, ജൂറി തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

  • കുട്ടികളുടെ മികച്ച പ്രകടനത്തിന് പരാമർശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആനന്ദ് മന്മഥൻ.

View All
advertisement