advertisement

Gold Rate: 95,000ത്തിന് മുകളില്‍ പൊന്ന്! സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 4,189.49 ഡോളർ നിലവാരത്തിൽ തുടരുന്നു

ഇന്നത്തെ സ്വർണവില
ഇന്നത്തെ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 240 രൂപ താഴ്ന്ന് 95400 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വർണവില ഔൺസിന് 4,189.49 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,009 രൂപയും, പവന് 1,04,072 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,757 രൂപയും പവന് 78,056 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 199 രൂപയും കിലോഗ്രാമിന് 1,99,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മറ്റു കറൻസികൾക്കെതിരെ വീണ്ടും ഡോളർ കരകയറുന്നതും ലാഭമെടുപ്പ് സമ്മർദവുമാണ് സ്വർണവില താഴാൻ കാരണം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 95,000ത്തിന് മുകളില്‍ പൊന്ന്! സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
Exclusive| ചികിത്സാ നിഷേധം; പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒരു കണ്ണിന്റെ കാഴ്ച 85% നഷ്ടപ്പെട്ടതായി റിപ്പോർട്ട്
Exclusive| ചികിത്സാ നിഷേധം; പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒരു കണ്ണിന്റെ കാഴ്ച 85% നഷ്ടപ്പെട്ടതായി റിപ്പോർട്ട്
  • പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വലതുകണ്ണിൽ 85% കാഴ്ചശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്

  • സൈനിക ഭരണകൂടം മനഃപൂർവം ചികിത്സ നിഷേധിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്

  • ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഉത്തരവിട്ടു

View All
advertisement