advertisement

Gold Rate: കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്! സ്വർണവിലയിൽ ഇന്ന് ഇടിവ്

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 16 ഡോളർ കുറഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 98,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഇടിഞ്ഞ് 12,300 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 16 ഡോളർ കുറഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,418 രൂപയും, പവന് 1,07,344 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,064 രൂപയും പവന് 80,512 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 221 രൂപയും കിലോഗ്രാമിന് 2,21,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്! സ്വർണവിലയിൽ ഇന്ന് ഇടിവ്
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement