advertisement

Kerala Gold Rate| സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

വില ഉയരുന്ന സാഹചര്യത്തിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്

News18
News18
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇന്ന് ഒരു ​ഗ്രാമിന്റെ വില 11,720 രൂപയായാണ്. പവന്റെ വിലയിൽ 560 രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. 93,760 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
അതേസമയം, ആഗോളവിപണികളിൽ സ്വർണവില ഉയരുകയാണ്. ഡോളർ ദുർബലമാവുന്നതാണ് ആഗോളവിപണിയിൽ സ്വർവില ഉയരുന്നതിന് ഇടയാക്കുന്നത്. സ്​പോട്ട് ഗോൾഡ് നിരക്കിൽ 0.4 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 4,188.93 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
4,188.93 ഡോളറാണ് വില. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷവും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.
advertisement
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement