കൊച്ചി: ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവിലയിൽ വർധന. കഴിഞ്ഞയാഴ്ച്ച മുതൽ 80 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 79.07 ഡോളറാണ് ഇപ്പോഴത്തെ നിലവാരം. അന്താരാഷ്ട്ര എണ്ണവിപണിയില്‍ വില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യയിലെ ഇന്ധന നിരക്കുകളിൽ മാറ്റം വന്നിട്ടില്ല.
അമേരിക്കയിലെ ക്രൂഡ് ഓയിൽ ഇൻവെന്ററികളിൽ 6.076 മില്യൺ ബാരൽസിന്റെ ഇടിവ്. മാർച്ച് 17ന് അവസാനിച്ച ആഴ്ച്ചയിൽ, യുഎസിലെ ക്രൂഡ് ഓയിൽ ഉല്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തി. ഒരാഴ്ച്ച 12.3 മില്യൺ ബാരലുകൾ എന്നതാണ് നിലവിലെ ഉല്പാദനം. 2020 വർഷത്തേതിനേക്കാൾ 800,000 ബാരലുകളുടെ കുറവാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഉല്പാദനത്തിൽ 700,000 ബാരലുകളുടെ വർധനയുമുണ്ട്.
കേരളത്തിലെ ഇന്ധനനിരക്ക്
കോഴിക്കോട് പെട്രോളിന് 105.82 രൂപയും, ഡീസലിന് 94.82 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും, ഒരു ലിറ്റർ ഡീസലിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.38 രൂപയും, ഡീസൽ ലിറ്ററിന് 94.38 രൂപയുമാണ് വിലനിലവാരം.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. ഡീസൽ ഒരു ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ ഇന്ധന വിലയിൽ മാറ്റം വന്നിട്ടില്ല. ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും രാജ്യത്തെ എണ്ണക്കമ്പനികൾ മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.