തിരുവനന്തപുരം: കേരള സംസ്ഥാന പ്രതിവാര ലോട്ടറി (Kerala State Lotteries) ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചേക്കും (Lottery ticket price increase). നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും.
ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്ക്കുമ്പോള് 3 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. ടിക്കറ്റ് വില 10 രൂപ വര്‍ധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും. ലോട്ടറി വില്പനക്കാരന്റെ വരുമാനവും ഉയരും. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് തിടുക്കപ്പെട്ട് വിലവര്‍ധന നടപ്പാക്കേണ്ടതില്ല എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ലോട്ടറി തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ വിലവര്‍ധനവ് തൊഴിലാളികളുടെ വരുമാനം കൂട്ടുമെന്നാണ് വകുപ്പ് പറയുന്നത്.
40 രൂപയുടെ ടിക്കറ്റ് വില്ക്കുമ്പോള് വില്പ്പനക്കാരന് 7.50 രൂപയാണ് ലഭിക്കുന്നത്. ടിക്കറ്റ് വില 50 ആകുന്നതോടെ കമ്മിഷന് 8.64 രൂപയാകും. 100 ടിക്കറ്റ് വില്ക്കുമ്പോള് 124 രൂപ അധികം വില്പ്പനക്കാരന് ലഭിക്കും.
സംസ്ഥാനത്ത് എല്ലാ വര്‍ഷവും ആറു ബമ്പർ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. ടിക്കറ്റ് വില 300 രൂപയായിട്ടും മുഴുവന്‍ വിറ്റുപോകുന്ന ഇത്തരം ബമ്പർ ലോട്ടറികളിലൂടെയാണ് വകുപ്പിന് ഏറെ ലാഭം ലഭിക്കുന്നത്. ഓണം ബമ്പര്‍ വില്‍പ്പനയില്‍ മാത്രം 39 കോടി രൂപയായിരുന്നു വകുപ്പിന്റെ ലാഭം. വില്‍പ്പനവഴി ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം സമ്മാനമായി നല്‍കുന്നുണ്ട്.
പ്രതിവാര ലോട്ടറിയില്‍ നിന്ന് ലാഭം മൂന്നര ശതമാനമേ ഉള്ളൂ. 2017 മുതല്‍ 2021 വരെ ലോട്ടറിയില്‍നിന്നുമാത്രം സര്‍ക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതല്‍ 2020വരെ ശരാശരി 1700 കോടി വീതം ലാഭമുണ്ടായി. 2020-21-ല്‍ കോവിഡ് കാരണം ലാഭം 472 കോടിയായി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.