advertisement

Savings Account|  എന്താണ് സേവിങ്സ് അക്കൗണ്ടുകൾ; വിവിധ തരം സേവിങ്സ് അക്കൗണ്ടുകളെ കുറിച്ച് അറിയാം

Last Updated:

നിങ്ങൾ ബാങ്കിങ് ആരംഭിക്കുകയാണെങ്കിൽ തെരഞ്ഞെടുക്കേണ്ട സേവിങ്സ് അക്കൗണ്ടുകളെക്കുറിച്ചറിയാം

savings account
savings account
ഒരു സേവിങ്സ് അക്കൗണ്ട് (Savings Account) തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനും നിങ്ങൾക്ക് ആവശ്യമുള്ള സമയത് നിങ്ങളുടെ പണം നിങ്ങളുടെ കൈയിൽ എത്താനുമുള്ള ഏറ്റവും മികച്ച മാർഗമാണ് സേവിങ്സ് അക്കൗണ്ടുകൾ. ശമ്പളമുള്ള വ്യക്തികൾക്കോ പ്രതിമാസ വരുമാനമുള്ളവർക്കോ ഇത് കൂടുതൽ ഉപയോഗപ്രദമാകും. മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് സേവിങ്സ് അക്കൗണ്ട് ആരംഭിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി വിവിധ സേവിങ്സ് അക്കൗണ്ടുകൾ ഇന്ന് നിലവിൽ ഉണ്ട്.
നിങ്ങളുടെ ഒരു മാസത്തെ ചെലവുകൾ കഴിഞ്ഞ് ബാക്കി വരുന്ന തുക നിങ്ങൾക്കാവശ്യമായ സമയത്ത് പിൻവലിക്കാൻ കഴിയുന്ന രീതിയിൽ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം. അതുമല്ലെങ്കിൽ നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ഇപ്പോൾ എല്ലാം ഓൺലൈൻ ആയി  മാറിയതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിലൂടെ തന്നെ പണമിടപാടുകൾ നടത്താം. ഉദാഹരണത്തിന് സാധനങ്ങൾ വാങ്ങുന്നതിനും വിവിധ ബിൽ പേയ്‌മെന്റുകൾ നടത്താനും ഇത് ഉപയോഗിക്കാം. ഇത് നിങ്ങളുടെ പണത്തിന് കുറച്ചുകൂടി സുരക്ഷിതത്വം നൽകുന്നു
advertisement
ഒരു സേവിംഗ്‌സ് അക്കൗണ്ട് നിലനിർത്താൻ ആവശ്യമായ മിനിമം ബാലൻസ് കറണ്ട് അക്കൗണ്ടിനേക്കാൾ വളരെ കുറവാണ്. എന്നാൽ ഇത് ബാങ്കിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. നിങ്ങളുടെ യൂട്ടിലിറ്റി, ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നത് മുതൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതു വരെ നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നിരവധി സാമ്പത്തിക ഇടപാടുകൾ ഉണ്ട്. എളുപ്പമുള്ള പണലഭ്യത വാഗ്ദാനം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ പണം സൂക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ മാർഗം കൂടിയാണിത്.
advertisement
നിങ്ങൾ ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ട ഏറ്റവും സാധാരണമായ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. സമ്പാദ്യശീലം വളർത്തുക എന്നതാണ് സേവിംഗ്സ് അക്കൗണ്ടിന്റെ പിന്നിലുള്ള പ്രധാന ആശയം. നിങ്ങൾ ബാങ്കിങ് ആരംഭിക്കുകയാണെങ്കിൽ തെരഞ്ഞെടുക്കേണ്ട സേവിങ്സ് അക്കൗണ്ടുകളെക്കുറിച്ചറിയാം
റെഗുലർ സേവിംഗ്സ് അക്കൗണ്ട്
അടിസ്ഥാന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് റെഗുലർ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ കഴിയുക. സുരക്ഷിതമായി പണം സൂക്ഷിക്കാൻ  കഴിയുന്ന ഒരു സുരക്ഷിതമായ ഒരു ലോക്കറിന്  തുല്യമാണിത്. സാധാരണ സേവിങ്സ് അക്കൗണ്ടുകളിൽ നിശ്ചിത തുക നിശ്ചിത സമയങ്ങളിൽ നിക്ഷേപിക്കണം എന്ന  നിബന്ധനയില്ല. നിങ്ങളുടെ കൈയിലുള്ള തുക ഇഷ്ടം പോലെ നിക്ഷേപിക്കുകയും ഇഷ്ടം പോലെ പിൻവലിക്കുകയും ചെയ്യാം.
advertisement
സാലറി സേവിംഗ്സ് അക്കൗണ്ട്
ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഏറ്റവും എളുപ്പമുള്ള മാർഗമാണ് സാലറി അക്കൗണ്ടുകൾ. കമ്പനികൾ ജീവനക്കാരുടെ വിവരങ്ങൾ നൽകിയാണ് സാലറി അക്കൗണ്ട് ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾക്ക് മുൻഗണനാ നിരക്കുകളും നിബന്ധനകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. ജോലിക്കാർ വ്യക്തിപരമായി തന്നെയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. സാലറി അക്കൗണ്ടുകളിലേക്ക് പണം അടയ്‌ക്കേണ്ട തീയതി വരുമ്പോൾ കമ്പനി അക്കൗണ്ടിൽ നിന്ന് ബാങ്ക് പണം പിൻവലിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്യുന്നു. മിക്ക സാലറി അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് ആവശ്യമില്ല എന്നത് മികച്ച ഒരു കാര്യമാണ്. തുടർച്ചയായി 3 മാസം ശമ്പളം ഈ അക്കൗണ്ടുകളിലേക്ക് എത്തിയില്ലെങ്കിൽ അക്കൗണ്ടുകൾ ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടാക്കി ബാങ്കുകൾ തന്നെ  മാറ്റും.
advertisement
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് അക്കൗണ്ടുകൾ
സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ പോലെ തന്നെയാണ് അക്കൗണ്ടുകളും പ്രവർത്തിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഇത് വളരെ ഉയർന്ന പലിശ നിരക്കുകളും ബാങ്കിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ അക്കൗണ്ടുകൾ അവരുടെ റിട്ടയർമെന്റ് അക്കൗണ്ടുകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ പണം അയയ്‌ക്കുന്നതിനായി മറ്റ് മുതിർന്ന പൗരൻമാരുടെ സേവിംഗ്‌സ് സ്‌കീമുകളുമായി ബന്ധിപ്പിക്കുകയും എല്ലാ ഫണ്ടുകളും ഒരൊറ്റ ബാങ്ക് അക്കൗണ്ടിന് കീഴിൽ ഏകീകരിക്കുകയും ചെയ്യും.
advertisement
പ്രായപൂർത്തിയാകാത്തവരുടെ സേവിംഗ്സ് അക്കൗണ്ടുകൾ
ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ചും സേവിംഗ്‌സ് അക്കൗണ്ടുകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നതിനായി ബാങ്കുകൾ മുൻകൈ എടുക്കാറുണ്ട്. അതിനായാണ് കുട്ടികൾക്ക് അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ ബാങ്കുകൾ അവതരിപ്പിച്ചത്. പ്രായപൂർത്തിയാകാത്തവരുടെ  അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല. മാതാപിതാക്കൾ കുട്ടികളുടെ പേരിൽ സേവിങ്സ് അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ കുട്ടികൾക്ക് 10 വയസ്സ് തികയുന്നതുവരെ  രക്ഷിതാവിന്റെ മേൽനോട്ടത്തിൽ ഇത്തരത്തിലുള്ള അക്കൗണ്ടിലൂടെ ഇടപാടുകൾ നടത്താൻ സാധിക്കും. കുട്ടിക്ക് 10 വയസ്സ് പൂർത്തിയായാൽ പിന്നീട്‌ കുട്ടിക്ക് സ്വന്തമായി ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്. കൂടാതെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഈ  അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടാക്കി ബാങ്ക് മാറ്റും.
advertisement
സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട്
ഒരു സീറോ ബാലൻസ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടിന്റെയും കറന്റ് അക്കൗണ്ടിന്റെയും സവിശേഷതകൾ കൂടിച്ചേർന്ന ഒന്നാണ്. സീറോ ബാലൻസ് അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും അക്കൗണ്ടിലെ ബാലൻസ് ഒരു നിശ്ചിത തുകയ്ക്ക് താഴെയാണെങ്കിലും ബാങ്ക് പിഴ ഈടാക്കില്ല. ഇത് സീറോ ബാലൻസ് അക്കൗണ്ടിന്റെ ഒരു മികച്ച സവിശേഷതയാണ്.
സ്ത്രീകൾക്കായുള്ള  സേവിംഗ്സ് അക്കൗണ്ട്
പ്രത്യേക തരത്തിലുള്ള സവിശേഷതകളോടെയാണ് ഈ അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമയ്ക്ക് ബാങ്കുകൾ തന്നെ ചില ആനുകൂല്യങ്ങൾ അനുവദിക്കാറുണ്ട്. ഉദാഹരണത്തിന് ലോണുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കുറഞ്ഞ പലിശ നിരക്ക് ഡീമാറ്റ് അക്കൗണ്ട് ചാർജുകളിൽ ഇളവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉപയോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞാണ് ഓരോ ബാങ്കുകളും സേവിങ്സ് അക്കൗണ്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. വിവിധ സേവിങ്സ് അക്കൗണ്ടുകളിലൂടെ നിരവധി വാഗ്ദാനങ്ങളും ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നു.  നിങ്ങളുടെ പണം  ഓരോ ബാങ്കുകളും സേവിങ്സ് അക്കൗണ്ടിലൂടെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു. ഒരു സേവിങ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 3.5% മുതൽ 7% വരെയാകാം. ഇന്റർനെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ ബാങ്കിംഗിലേക്കും എളുപ്പത്തിൽ ആക്സസ് ലഭിക്കുന്നത് സേവിങ്സ് അക്കൗണ്ടിന്റെ ഏറ്റവും വലിയ സവിഷേതയാണ്. കൂടാതെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് വിവിധ ഇൻഷുറൻസ് പരിരക്ഷകളും നൽകുന്നു. സേവിങ്സ് അക്കൗണ്ട് ഇപ്പോഴും നിങ്ങളുടെ പണത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിലുപരി ആവശ്യമുള്ള  സ്ഥലത്തു മറ്റു അപകട സാധ്യതകൾ ഒന്നും തന്നെയില്ലാതെ ലഭ്യമാക്കാൻ ശ്രമിക്കുന്നു. അതായത് നിങ്ങൾ ദൂര യാത്ര ചെയ്യുകയാണെങ്കിൽ പണം കയ്യിൽ കരുതാതെ തന്നെ നിങ്ങൾക്ക് ആവശ്യമാകുന്നിടത്തു നിന്നും നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പണം പിൻവലിക്കാം. മാത്രമല്ല ഇപ്പോൾ ഓൺലൈൻ ബാങ്കിങ് സ്വീകാര്യത നേടിയതോടെ വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് നിങ്ങളുടെ സേവിങ്സ് അക്കൗണ്ട് വഴി വിവിധ ആപ്പുകൾ ഉപയോഗിച്ച് പണമടയ്ക്കാം.
വിവിധ തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ അതിൽ നിന്നും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പണം സൂക്ഷിക്കാൻ ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കാൻ വിവിധ സേവിംഗ്സ് അക്കൗണ്ട് ഓപ്ഷനുകൾ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Savings Account|  എന്താണ് സേവിങ്സ് അക്കൗണ്ടുകൾ; വിവിധ തരം സേവിങ്സ് അക്കൗണ്ടുകളെ കുറിച്ച് അറിയാം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement