നിക്ഷേപം നാല് ലക്ഷം; ഒരു വർഷം കൊണ്ട് വരുമാനം നാലു കോടി; ബേബി കാരിയർ നിർമാണ രം​ഗത്ത് വിപ്ലവം സൃഷ്ടിച്ച് ദമ്പതികൾ

Last Updated:

ഇൻസ്റ്റാഗ്രാം ഫലപ്രദമായി ഉപയോ​ഗിച്ചു കൊണ്ടാണ് ഇവരുടെ മാർക്കറ്റിങ്ങ്

ബേബി കാരിയർ ബ്രാൻഡായ ബട്ട് ബേബിയുടെ (Butt Baby) സ്ഥാപകരാണ് കൊൽക്കത്ത സ്വദേശികളായ രുചി ജെയിനും ആകാശ് ജെയിനും. വെറും നാല് ലക്ഷം രൂപ മാത്രം നിക്ഷേപിച്ചുകൊണ്ടാണ് ദമ്പതികളായ ഇവർ ഈ ബ്രാൻഡിന് തുടക്കം കുറിച്ചത്. ഒരു വർഷം കൊണ്ട് നാല് കോടിയാണ് ഇവർ വരുമാനമായി നേടിയത്. ഇൻസ്റ്റാഗ്രാം ഫലപ്രദമായി ഉപയോ​ഗിച്ചു കൊണ്ടാണ് ഇവരുടെ മാർക്കറ്റിങ്ങ്. എന്നാൽ ബട്ട് ബേബിയുടെ വിജയത്തിനു മുൻപ് ബിസിനസ് രം​ഗത്ത് ഇരുവരും പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ആകാശ് തന്റെ മുൻ ബിസിനസുകളിൽ നിന്ന് നഷ്ടങ്ങൾ നേരിടുകയും ഓഹരികളിൽ നിക്ഷേപിച്ച് വലിയ കടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
രുചി തന്റെ വസ്ത്രവ്യാപാരത്തിലും പരാജയം നേരിട്ടിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് ഇവരുടെ ബിനിസസ് കൂടുതൽ തിരിച്ചടി നേരിട്ടു. എന്നിട്ടും അവർ തളർന്നില്ല. സ്വന്തമായി ഒരു ബ്രാൻഡ് സ്ഥാപിക്കാൻ ഇവർ ദൃഢനിശ്ചയം ചെയ്തു. അങ്ങനെയാണ് ബട്ട് ബേബിയുടെ പിറവി. ഇരുവർക്കും ചെറുപ്പം മുതലേ ബിസിനസിൽ വലിയ താത്പര്യം ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾ കൂടി ജനിച്ചതോടെ പേരന്റിങ്ങും ബിസിനസും ഒരുമിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചു. വിപണിയിൽ പ്രായത്തിനനുയോജ്യവും സുരക്ഷിതവുമായ ബേബി കാരിയറുകളുടെ സാധ്യത തിരിച്ചറിഞ്ഞ രുചിയും ആകാശും അങ്ങനെ ബട്ട് ബേബി എന്ന ബ്രാൻഡ് സൃഷ്ടിച്ചു.
advertisement
സ്ലിപ്പ്ഡ് ഡിസ്ക് (slipped disc) എന്ന രോ​ഗാവസ്ഥ മൂലം ആകാശിന് അധികനേരം കുട്ടികളെ എടുത്തുകൊണ്ട് നടക്കാനാകുമായിരുന്നില്ല. അങ്ങനെ തങ്ങൾക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് ആകാശും രുചിയും ബേബി കാരിയറുകൾ രൂപകൽപന ചെയ്തത്. തങ്ങളുടെ പ്രൊജക്ട് ജനങ്ങളിലേക്കെത്തിക്കാൻ അവർ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അനുഭവങ്ങൾ, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹം, എന്നിവയെല്ലാം തീമുകളാക്കി അവർ ഇൻസ്റ്റ​ഗ്രാമിലൂടെ തങ്ങളുടെ പ്രൊഡക്ട് മാർക്കറ്റ് ചെയ്തു.
advertisement
അധികം വൈകാതെ തന്നെ രുചിയും ആകാശും തങ്ങളുടെ ടാർഗറ്റ് ഓഡിയൻസുമായി ഫലപ്രദമായി രീതിയിൽ ബന്ധം സ്ഥാപിച്ചു. ഓൺലൈനിൽ ഇവർ സജീവ സാന്നിധ്യമായി. സമാന ചിന്താഗതിക്കാരായ മാതാപിതാക്കളെ ചേർത്ത് ഇവർ ഒരു കമ്മ്യൂണിറ്റിയും രൂപീകരിച്ചു.
ബട്ട് ബേബിയുടെ വിജയത്തിനു കാരണം രുചിയുടെയും ആകാശിന്റെയും ബിസിനസിലെ അറിവും നിശ്ചയദാർഢ്യവും മാത്രമല്ല, തങ്ങളുടെ ടാർഗെറ്റ് ഓഡിയൻസിലേക്ക് ഫലപ്രദമായി എത്തിച്ചേരാനും അവരുമായി ഇടപഴകാനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ നന്നായി ഉപയോ​ഗപ്പെടുത്തി എന്നതാണ് ഇവരുടെ ബ്രാൻഡിന്റെ വിജയത്തിനു പിന്നിലെ രഹസ്യം. തങ്ങളുടെ നൂതനവും പ്രായോഗികവുമായ ബേബി കാരിയർ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇവർക്കായി. അധികം വൈകാതെ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ബിസനസ് രം​ഗത്ത് മുൻപ് പല തിരിച്ചടികളും നേരിട്ടെങ്കിലും ആകാശും രുചിയും ഇന്ന് ബേബി കാരിയർ നിർമാണ രം​ഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
നിക്ഷേപം നാല് ലക്ഷം; ഒരു വർഷം കൊണ്ട് വരുമാനം നാലു കോടി; ബേബി കാരിയർ നിർമാണ രം​ഗത്ത് വിപ്ലവം സൃഷ്ടിച്ച് ദമ്പതികൾ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement