Moneycontrol Pro | 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഇനി മണികണ്‍ട്രോള്‍ പ്രോയ്ക്ക് സ്വന്തം

Last Updated:

2019ലാണ് മണികണ്‍ട്രോള്‍ പ്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുവര്‍ഷം കൊണ്ട് തന്നെ ഒരുലക്ഷം പേരാണ് മണികണ്‍ട്രോള്‍ പ്രോയുടെ സബ്‌സ്‌ക്രൈബേഴ്‌സ് ആയത്

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ മണികണ്‍ട്രോള്‍ പ്രോ 10 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ചരിത്രം കുറിച്ചു. ഈ നേട്ടത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 2019ലാണ് മണികണ്‍ട്രോള്‍ പ്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുവര്‍ഷം കൊണ്ട് തന്നെ ഒരുലക്ഷം പേരാണ് മണികണ്‍ട്രോള്‍ പ്രോയുടെ സബ്‌സ്‌ക്രൈബേഴ്‌സ് ആയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂസര്‍മാരുടെ എണ്ണം പത്തിരട്ടിയാക്കാനും ഈ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞു. ഈ നേട്ടത്തില്‍ മണികണ്‍ട്രോള്‍ പ്രോയ്ക്ക് അഭിനന്ദനവുമായി കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് എംഡി നിലേഷ് ഷായും രംഗത്തെത്തി. 'മണികണ്‍ട്രോള്‍ പ്രോ തങ്ങളുടെ യാത്ര ആരംഭിച്ചപ്പോള്‍ പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 10 ലക്ഷം കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നിങ്ങളുടെ ഗവേഷണനിലവാരവും ആപ്പിന്റെ എളുപ്പത്തിലുള്ള ഉപയോഗവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്,' അദ്ദേഹം പറഞ്ഞു.
സമാന അഭിപ്രായവുമായി ഹിലിയോസ് ക്യാപിറ്റല്‍ സ്ഥാപകന്‍ സമീര്‍ അറോറയും രംഗത്തെത്തി. സൗജന്യമായി കണ്ടന്റുകള്‍ ലഭിക്കുന്ന ഇക്കാലത്ത് പത്ത് ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരെ നേടുകയെന്നത് ചെറിയകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണികണ്‍ട്രോളിന്റെ സ്ഥിരം ഉപയോക്താവാണ് താനെന്നും അദ്ദേഹം പറഞ്ഞു.
advertisement
'നിങ്ങള്‍ നല്‍കുന്ന ആഴത്തിലുള്ള വിശകലനങ്ങള്‍ ഞാന്‍ സദാ നിരീക്ഷിച്ചുവരുന്നു. ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമില്ല. മണികണ്‍ട്രോള്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു,' എന്ന് മഹീന്ദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അനീഷ് ഷാ പറഞ്ഞു.
ഇന്ത്യന്‍ വിപണിയെപ്പറ്റിയും സമ്പദ് വ്യവസ്ഥയെപ്പറ്റിയും ആഴത്തിലറിയാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് മണികണ്‍ട്രോള്‍ എന്ന് Edelweiss Group സഹസ്ഥാപകന്‍ രാഷേഷ് ഷാ പറഞ്ഞു. ഈ വിജയം എന്നും നിലനില്‍ക്കട്ടെയെന്നും വരും വര്‍ഷങ്ങളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ മണികണ്‍ട്രോളിന് കഴിയട്ടെയെന്നും GQuant and First Global സ്ഥാപകന്‍ ശങ്കര്‍ ശര്‍മ്മ പറഞ്ഞു.
advertisement
'പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഉപയോക്താക്കള്‍ക്ക് ഈ പ്ലാറ്റ്‌ഫോം നല്‍കിയ മൂല്യമാണ് ഈ നേട്ടത്തിന് കാരണം. ഇതൊരു തുടക്കം മാത്രമാണ്. വരും വര്‍ഷങ്ങളിലും കൂടുതല്‍ വിജയം നേടാന്‍ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു,' എന്ന് പിബി ഫിന്‍ടെക് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ യാഷിഷ് ദാഹിയ പറഞ്ഞു.
'ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഹരി വിപണി കണ്ടന്റുകള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുകയെന്ന് പറയുന്നത് വെല്ലുവിളി നിറഞ്ഞകാര്യമാണ്. ഈയവസരത്തില്‍ പത്ത് ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരെ നേടാന്‍ മണികണ്‍ട്രോളിന് സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാവിധ അഭിനന്ദനവും നേരുന്നു,' എന്ന് Marcellus Investment Managers- സിഇഒയും സ്ഥാപകനുമായ സൗരഭ് മുഖര്‍ജി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Moneycontrol Pro | 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഇനി മണികണ്‍ട്രോള്‍ പ്രോയ്ക്ക് സ്വന്തം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement