Kerala Budget 2022| ചെറുശേരിക്കും പി. കൃഷ്ണപിള്ളയ്ക്കും എം.എസ്. വിശ്വനാഥനും ചാവറയച്ചനും സ്മാരകങ്ങൾ

Last Updated:

തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു. നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ധനമന്ത്രി ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബജറ്റില്‍ പ്രഖ്യാപിച്ച സ്മാരകങ്ങള്‍
-നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം.
-കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.
-വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.
-പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ
advertisement
- ചെറുശ്ശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ സ്ഥാപിക്കുന്നതിനായി രണ്ട് കോടി
- ചേരാനെല്ലൂര്‍ അല്‍ ഫാറൂഖ്യ സ്‌കൂളിന് എതിര്‍വശത്തുള്ള അകത്തട്ട് പുരയിടത്തില്‍ നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ഉള്‍പ്പടെയുള്ള സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനായി 30 ലക്ഷം
- തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനായി ഒരു കോടി രൂപ
പുതുതായി ആറ് ബൈപ്പാസുകൾ
ആറ് പുതിയ ബൈപ്പാസുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 200 കോടി രൂപ മാറ്റിവെക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഇന്ന് അഭ്യർത്ഥിച്ചത്.
advertisement
തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2022| ചെറുശേരിക്കും പി. കൃഷ്ണപിള്ളയ്ക്കും എം.എസ്. വിശ്വനാഥനും ചാവറയച്ചനും സ്മാരകങ്ങൾ
Next Article
advertisement
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
  • ദീപിക പദുകോൺ കൽക്കി 2898 എഡി രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറി

  • കാരണം നിർമ്മാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല

  • ജോലി സമയത്തെ ഡിമാന്റുകൾ തർക്കത്തിന് ഇടയാക്കിയെന്ന് റിപ്പോർട്ട്

View All
advertisement