റോഡ് ഗതാഗതത്തിന്റെയും ഹൈവേകളുടെയും ചുമതലയുള്ള കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടെസ്ലയെ ഇന്ത്യലേക്ക് ക്ഷണിച്ചു. ഇന്ത്യയിലെത്തി വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനാണ് ക്ഷണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണന്നും ഗഡ്കരി പറഞ്ഞു. ‘ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2021’ ല്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. “ചൈനയില്‍ നിര്‍മ്മിച്ച കാറുകള്‍ വില്‍ക്കരുതെന്ന് ഞാന്‍ ടെസ്ലയോട് പറഞ്ഞിരുന്നു. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെത്തി കാറുകള്‍ നിര്‍മ്മിക്കുക, എന്നിട്ട് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുക.”
ടെസ്ലയെ സ്വാഗതം ചെയ്യുന്നതിനായി, സര്‍ക്കാര്‍ മറ്റ് പ്രവര്‍ത്തന പ്രക്രിയകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഇറക്കുമതി തീരുവയും കുറയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ നടക്കണമെങ്കില്‍ ആദ്യം വൈദ്യുതി കാര്‍ നിര്‍മ്മാതാക്കളിലെ ഭീമനായ ടെസ്ല, ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നതിന് നിക്ഷേപം നടത്താന്‍ തയ്യാറാകണം. നിലവില്‍ 30,00000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക് 100 ശതമാനമാണ് നികുതി ചുമത്തുന്നത്. ഇതില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സും, ഗതാഗത ചെലവും ഉള്‍പ്പെടുന്നു. ഈ തുകയ്ക്ക് താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് മേലെ, 60 ശതമാനമാണ് ഇറക്കുമതി നികുതി ചുമത്തുന്നത്.
അടുത്തയിടെയാണ് വൈദ്യുതി കാര്‍ നിര്‍മ്മാണ ഭീമന്‍ ഇന്ത്യയില്‍ തങ്ങളുടെ കാറുകള്‍ സ്ഥാപിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഇറക്കുമതി തീരുവ ലോകത്താകമാനമുള്ളതില്‍ വെച്ചേറ്റവും കൂടുതലാണ് എന്നാണ് ഇത് സംബന്ധിച്ച ടെസ്ലയുടെ നിരീക്ഷണം.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മറുപടി ട്വീറ്റില്‍ മസ്‌ക് പറഞ്ഞത്, “ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ലോകത്തിലെ ഏതൊരു വലിയ രാജ്യത്തെക്കാളും അധികമാണ് ഇവിടുത്തെ നികുതി തീരുവ,” എന്നാണ്.
Also Read-
Aspirin | ഹൃദയസംബന്ധമായ അസുഖമില്ലാത്തവർ ഹൃദയാഘാതം തടയാൻ ആസ്പിരിൻ കഴിക്കാമോ?ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കണമെന്ന് വൈദ്യുത വാഹന കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാറുകളുടെ ഇറക്കുമതിയിൽ വൈദ്യുത കാർ നിമ്മാതാവ് വിജയിക്കുകയാണെങ്കിൽ കർണാടകയിൽ അതിന്റെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യയിൽ ഇ-വാഹനങ്ങൾക്ക് പിന്നാലെ ആളുകൾ അലയുന്നതിനാൽ ടെസ്ലയ്ക്ക് ഇവിടം ഒരു സുവർണ്ണാവസരമാണന്ന് അടുത്തിടെയാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നിലവിൽ, ഇന്ത്യയിലെ മൊത്തം കാർ വിപണിയുടെ 7 ശതമാനമാണ് പ്രീമിയം കാറുകളുടെ വിപണി നിൽക്കുന്നത്. ഇറക്കുമതി തീരുവയിൽ ഇളവില്ലാതെ, ടെസ്‌ല ഇന്ത്യൻ വിപണിയിൽ അൾട്രാ പ്രീമിയമല്ലാതെ പ്രീമിയമായിത്തന്നെ തുടരും. ഇതര ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉപയോഗത്തിലൂടെ ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയെ ഈ വിഭാഗത്തിൽ ലോകത്തിന്റെ തന്നെ തലപ്പെത്തെത്തിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.
“അഞ്ച് വർഷങ്ങൾ കൊണ്ട് ഇതര ഇന്ധനവും സാങ്കേതിക വിദ്യും ഉപയോഗിച്ച് നാം ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകുമെന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” കേന്ദ്രമന്ത്രി പറഞ്ഞു.
മലിനീകരണത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഇദ്ദേഹം പറഞ്ഞത്, “ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള പ്രശ്നങ്ങൾ മലിനീകരണത്തിനെയും സമ്പത്ത് വ്യവസ്ഥയെയും സംബന്ധിച്ചതാണ്. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം മൂലം നാം രാജ്യത്ത് വായു മലിനീകരണം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്” എന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.