PayTMന് എതിരായ ഇഡി അന്വേഷണം; വിദേശ നാണയ വിനിമയച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Last Updated:

പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം കഴിഞ്ഞയാഴ്ചയാണ് ഇഡി പ്രഖ്യാപിച്ചത്

പേടിഎമ്മില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ വിദേശ ഇടപാടുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം കഴിഞ്ഞയാഴ്ചയാണ് ഇഡി പ്രഖ്യാപിച്ചത്. പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് അതിന്റെ അക്കൗണ്ടുകളിലേക്കോ വാലറ്റിലേക്കോ പുതിയ ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജനുവരി 31-ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ഇതിന് ശേഷം പേടിഎമ്മിന്റെ ഓഹരികളില്‍ 50 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിപങ്കാളികളുടെ സമ്പാദ്യത്തില്‍ 3.1 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്.
ഉപയോക്താക്കളുടെ കെവൈസി വിവരങ്ങളുമായി ബന്ധപ്പെട്ടും ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിദേശനാണയവിനിമയച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് സ്രോതസുകള്‍ വ്യക്തമാക്കി. സംശയാസ്പദമായ ചില ഇടപാടുകളില്‍ ബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കാത്തതിലും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതേസമയം, ഏതെങ്കിലും ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തണോയെന്ന് ഇഡി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ ഇഡിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.ഇഡിക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പേടിഎം തിങ്കളാഴ്ച അറിയിച്ചു.
സുപ്രധാന ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ച്ച് 15 വരെയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെ വിലക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും സേവനങ്ങള്‍ തടസം കൂടാതെ നടത്തുന്നതിനുമായി ആക്‌സിസ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച പേടിഎം അറിയിച്ചിരുന്നു.
advertisement
പേടിഎം പേയ്‌മെന്റ് അക്കൗണ്ടുകള്‍ സുഗമമായി കൈമാറുന്നതിന് സമയപരിധി വര്‍ധിപ്പിച്ചത് സഹായിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം, പേടിഎം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് കമ്പനിയുടെ ക്യുആര്‍ കോഡുകളും സൗണ്ട് ബോക്‌സുകളും കാര്‍ഡ് മെഷീനുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഉപകാരപ്രദമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ആക്‌സിസ് ബാങ്കുപോലെ കൂടുതല്‍ ബാങ്കിങ് പങ്കാളിത്തത്തിന് പേടിഎം ശ്രമിച്ചേക്കാമെന്ന് സാമ്പത്തിക സേവന സ്ഥാപനമായ സിറ്റിയിലെ വിശകലനവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലെ പ്രതിസന്ധികള്‍ക്ക് ശമനമുണ്ടാകുന്നത് വരെ പേടിഎമ്മുമായുള്ള സഹകരണം നിറുത്തിവെക്കുമെന്ന് അമേരിക്കന്‍ ബാങ്കിങ് സ്ഥാപനമായ ജെഫ്രീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
PayTMന് എതിരായ ഇഡി അന്വേഷണം; വിദേശ നാണയ വിനിമയച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement