Petrol Diesel Price| ആശ്വാസം! ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ല
- Published by:Rajesh V
- news18-malayalam
Last Updated:
ജൂൺ മാസത്തിൽ ഇതുവരെ 9 തവണയാണ് പെട്രോൾ, ഡീസൽ വില വർധിച്ചത്.
ന്യൂഡൽഹി/ തിരുവനന്തപുരം: ബുധനാഴ്ച പുതിയ ഉയരങ്ങൾ തൊട്ടശേഷം ഇന്ന് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വർധിച്ചിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഡൽഹിയിൽ ഒരുലിറ്റർ പെട്രോളിന് 96.66 രൂപയും ഡീസലിന് 87.41 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 102.82 രൂപയാണ്. ഡീസലിന് 94.84 രൂപയും.
ജൂൺ മാസത്തിൽ ഇതുവരെ 9 തവണയാണ് പെട്രോൾ, ഡീസൽ വില വർധിച്ചത്. മെയ് മാസത്തിൽ 16 തവണ വില വർധിപ്പിച്ചു.മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികൾ ദിവസേന വില വർധന പുനരാരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കർണാടക എന്നിവിടങ്ങളില്‍ പെട്രോൾ വില 100 കടന്നു.
advertisement
കഴിഞ്ഞ മാസം സംസ്ഥാന തലസ്ഥാനങ്ങളിൽ ആദ്യമായി ഭോപ്പാലിലാണ് പെട്രോൾ വില മൂന്നക്കത്തിലേക്ക് കടന്നത്. പിന്നാലെ ജയ്പൂരിലും മുംബൈയിൽ പെട്രോൾ വില 100 കടന്നു. തിങ്കളാഴ്ച ഹൈദരാബാദിലും പെട്രോൾ വില 100 കടന്നു. ബെംഗളൂരു തൊട്ടടുത്ത് തന്നെയുണ്ട്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 99.89 രൂപയാണ് ഇന്ന്. പ്രാദേശിക നികുതികൾ, ചരക്കുകൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില വ്യത്യാസപ്പെട്ടിരിക്കും.
പെട്രോളിന്റെ വിൽപന വിലയിൽ 60 ശതമാനവും ഡീസൽ വിലയിൽ 54 ശതമാനവും കേന്ദ്ര- സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര നികുതി. രാജ്യാന്തര വിപണയിലെ എണ്ണ വിലയും രൂപ- ഡോളർ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും പൊതുമേഖലാ എണ്ണ കമ്പനികൾ വിൽപന വില നിശ്ചയിക്കുന്നത്.
advertisement
ആഗോള വിപണിയിൽ വ്യാഴാഴ്ച ക്രൂഡോയിലിന് വില കുറഞ്ഞു. ഡോളർ ശക്തിപ്രാപിച്ചതോടെയാണിത്. ബ്രെന്റ് ക്രൂഡോയിലിന് 41 സെന്റ് കുറഞ്ഞ് ബാരലിന് 73.98 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് 39 സെന്റ് കുറഞ്ഞ് 71.76 ഡോളറായി. കഴിഞ്ഞ ദിവസങ്ങളിൽ 2018ന് ശേഷമുള്ള എറ്റവും ഉയർന്ന നിരക്കിൽ വില എത്തിയിരുന്നു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ - 97.23/ 92.55
advertisement
എറണാകുളം- 96.82 / 92.16
വയനാട്- 97.93 / 93.18
കാസർഗോഡ് - 97.92/ 93.22
കണ്ണൂർ- 97.08/ 92.43
കൊല്ലം - 98.08/ 93.35
കോട്ടയം- 97.26/ 92.58
കോഴിക്കോട്- 97.13 / 92.48
മലപ്പുറം- 97.56 / 92.88
പാലക്കാട്- 97.96/ 92.23
പത്തനംതിട്ട- 97.78/ 93.07
തൃശ്ശൂർ- 97.38/ 92.69
തിരുവനന്തപുരം- 98.70/ 93.93
English Summary: After hitting new record highs on Wednesday, petrol and diesel prices were steady across the country on Thursday, June 17, 2021. The auto fuel prices had touched record highs on June 16, when petrol rose 25 paise per litre and diesel inched up 13 paise in the national capital.
advertisement
The price of petrol in Delhi stands at Rs 96.66 per litre while that of diesel is at Rs 87.41. In Mumbai, petrol currently costs Rs 102.82, while diesel is retailing at Rs 94.84.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 11:03 AM IST