Petrol Diesel Price | ഇന്ധന വിലയിൽ‌ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക് അറിയാം

Last Updated:

ഇന്നത്തെ നിരക്കുകൾ അറിയാം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല. ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും, ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വർധിച്ചിരുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വർധനയുണ്ടെങ്കിലും രാജ്യത്തെ മറ്റ് നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമില്ല. അസംസ്കൃത എണ്ണവില ബാരലിന് 83.5 ഡോളറിലാണ് വ്യാപാരം. അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിൽ കയറ്റിറക്കങ്ങളുണ്ടെങ്കിലും ഇതിനനുസരിച്ച് ഇപ്പോൾ ഇന്ത്യയിലെ ഇന്ധന നിരക്കുകളിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തുന്നില്ല.
ഇന്നത്തെ നിരക്കുകൾ
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 108.41 രൂപയും, ഡീസലിന് 97.32 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.02 രൂപയും, ഒരു ലിറ്റർ ഡീസലിന് 98.80 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.15 രൂപയും, ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് ഇന്നത്തെ വില.
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | ഇന്ധന വിലയിൽ‌ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക് അറിയാം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement